വത്തിക്കാന്‍- ഇന്ത്യ ബന്ധത്തില്‍ പുതുചരിത്രം കുറിക്കുന്ന കൂടിക്കാഴ്ച നാളെ

ന്യൂഡല്‍ഹി: വത്തിക്കാന്‍- ഇന്ത്യ ബന്ധത്തില്‍ പുതുചരിത്രം കുറിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ- മോദി കൂടിക്കാഴ്ച നാളെ നടക്കും. കേന്ദ്രവിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശ്രിംഖ്‌ല അറിയിച്ചതാണ് ഇക്കാര്യം. രാഷ്ട്രനേതാക്കളുമായുള്ള ഇത്തരം ചര്‍ച്ചകളില്‍ പ്രധാനമന്ത്രിയോടൊപ്പം സാധാരണ ഇന്ത്യന്‍ പ്രതിനിധി സംഘം ഉണ്ടാകാറുണ്ടെന്നും എന്നാല്‍ കത്തോലിക്കാസഭയുടെ തലവനായ മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രതിനിധി സംഘം ഉണ്ടാകുമോയെന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടല്ലെന്നും വിദേശകാര്യസെക്രട്ടറി വിശദീകരിച്ചു.

ഇറ്റലി ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായുള്ള പ്രധാനമന്ത്രിയുടെ റോം യാത്രയെക്കുറിച്ച് സംസാരിക്കുകയായിരുന്നു ശ്യംഖല. മാര്‍പാപ്പയുമായുളള മോദിയുടെ കൂടിക്കാഴ്ചയെക്കുറിച്ച് ആദ്യമായാണ് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക അറിയിപ്പ് നല്കിയത്. നാളെ രാവിലെ വത്തിക്കാന്‍ സമയം 8.30 നാണ് പാപ്പായും പ്രധാനമന്ത്രിയും തമ്മില്‍ അരമണിക്കൂര്‍ നേരം കൂടിക്കാഴ്ച നടത്തുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.