ആരോഗ്യകാര്യങ്ങളിലെ പരിചരണത്തിനായി മാര്‍പാപ്പയ്ക്ക് പുതിയ നേഴ്‌സ

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പേഴ്‌സണല്‍ ഹെല്‍ത്ത്‌കെയറിനായി പുതിയനേഴ്‌സിനെ നിയമിച്ചതായി വത്തിക്കാന്‍ പത്രക്കുറിപ്പ്്. മാസിമിലിയാനോ സ്ട്രാപ്പെറ്റി എന്ന 52 കാരനാണ് പാപ്പായുടെ പുതിയ നേഴ്‌സ്. പാപ്പായുടെപേഴ്‌സണല്‍ ഡോക്ടര്‍ ഡോറോബര്‍ട്ടോ ബെര്‍ണാബീയുമായി സഹകരിച്ചായിരിക്കും പുതിയ നേഴ്‌സിന്റെ സേവനം.

2002 മുതല്‍ സ്ട്രാപ്പെറ്റി വത്തിക്കാനില്‍ സേവനം ചെയ്യുന്നു. നേരത്തെ റോമിലെ ജെമ്മെലി ഹോസ്പിറ്റലിലായിരുന്നു ജോലി ചെയ്തിരുന്നത്. വത്തിക്കാന്‍ ഹെല്‍ത്ത് കെയര്‍ സിസ്റ്റത്തിലെ നേഴ്‌സുമാരുടെ കോര്‍ഡിനേറ്ററായിരുന്നു, കാനഡായില്‍ നിന്ന് പാപ്പാ തിരികെയെത്തിയതിന് ശേഷമാണ് പുതിയ നേഴ്്‌സ് നിയമനം നടന്നിരിക്കുന്നത്.

നേഴ്‌സ് തന്റെ ജീവന്‍ രക്ഷിച്ച അനുഭവം ഫ്രാന്‍സിസ് മാര്‍പാപ്പ പലപ്പോഴും പങ്കുവയ്ക്കാറുണ്ട്.അദ്ദേഹത്തിന് അവരോട് കടപ്പാടും സ്‌നേഹവുമുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.