ജലദോഷം; രണ്ടാം ദിവസവും പാപ്പ പരിപാടികള്‍ റദ്ദാക്കി


വത്തിക്കാന്‍ സിറ്റി: തുടര്‍ച്ചയായ രണ്ടാം ദിവസവും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രോഗ്രാമുകള്‍ റദ്ദ് ചെയ്തു. കലശലായ ജലദോഷബാധയെ തുടര്‍ന്നാണ് ഇതെന്ന് സംശയിക്കുന്നു.

ഔദ്യോഗികമായ പൊതുദര്‍ശനപരിപാടികളാണ് ഇപ്രകാരം റദ്ദ് ചെയ്തിരിക്കുന്നത്. എന്നാല്‍ പാപ്പ പതിവുപോലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുവെന്നും പ്ലാന്‍ ചെയ്തതുപോലെ സ്വകാര്യചടങ്ങുകള്‍ നടത്തിയെന്നും വത്തിക്കാന്‍ റിപ്പോര്‍ട്ട് ചെയ്തു. അപ്പോഴും മാര്‍പാപ്പയ്ക്ക് എന്താണ് അസുഖമെന്നതിനെക്കുറിച്ച് ഔദ്യോഗികമായ വിശദീകരണം നല്കിയിട്ടില്ല.

വിഭൂതിബുധനാഴ്ച മുതല്‍ പാപ്പയ്ക്ക് ജലദോഷം അനുഭവപ്പെട്ടിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.