മാര്‍പാപ്പയുടെ കസാഖിസ്ഥാന്‍ സന്ദര്‍ശനം; മോട്ടോയും ലോഗോയും പ്രകാശനം ചെയ്തു

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കസാക്കിസ്ഥാന്‍ സന്ദര്‍ശനത്തിന്റെ ലോഗോയും മോട്ടോയും പ്രകാശനം ചെയ്തു. സമാധാനത്തിന്റെയും ഐക്യത്തിന്റെയും ദൂതര്‍ എന്നാണ് മോ്‌ട്ടോ.റഷ്യന്‍-കസാഖ് ഭാഷകളിലാണ് ഇതെഴുതിയിരിക്കുന്നത്,
വെളുപ്പ് വൃത്തത്തില്‍ ഒലിവിലച്ചില്ലയുമായി പറക്കുന്ന പ്രാവിന്റെ ചിത്രവും ഒരു പ്രാവില്‍ ഹൃദയത്തിന്റെ ചിത്രവും ആലേഖനം ചെയ്തിരിക്കുന്നു. കൈപ്പത്തിയുടെ സാദൃശ്യത്തിലുളളതാണ് പ്രാവുകള്‍, ആകാശ നീല, മഞ്ഞ,വെള്ള നിറങ്ങളാണ് ലോഗോയില്‍ ഉപയോഗിച്ചിരിക്കുന്നത്. മഞ്ഞയും വെളളയും വ്ത്തിക്കാനെയും നീലയും മഞ്ഞയും കസാഖിസ്ഥാനെയുംപ്രതിനിധാനം ചെയ്യുന്നു.

സെപ്തംബര്‍ 13 മുതല്‍ 15 വരെയാണ് പാപ്പായുടെ കസാഖിസ്ഥാന്‍ സന്ദര്‍ശനം. ലോകപാരമ്പര്യമതങ്ങളുടെ ഏഴാമത് കോണ്‍ഗ്രസില്‍പങ്കെടക്കാനാണ് പാപ്പ ഇവിടെയെത്തുന്നത്. കസാഖിസ്ഥാനില്‍ ഭൂരിപക്ഷവും സുന്നി മുസ്ലീമുകളാണ്. രണ്ടാം സ്ഥാനത്തുള്ളത് റഷ്യന്‍ ഓര്‍ത്തഡോക്‌സ് ക്രൈസ്തവരാണ്.ആകെ ജനസംഖ്യയുടെ 20 ശതമാനത്തോളമാണ് ഇവരുടെ പ്രാതിനിധ്യം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.