കര്‍ത്താവിനെ സേവിക്കാന്‍ എപ്പോഴും പുതിയ വഴികള്‍ അന്വേഷിക്കുക: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: കര്‍ത്താവിനെ സേവിക്കാന്‍ എപ്പോഴും പുതിയ വഴികള്‍ അന്വേഷിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സന്യസ്ത ജീവിതത്തിന്റെ ദൈവശാസ്ത്ര സ്ഥാപനത്തിലെ അംഗങ്ങളോട് സംസാരിക്കുകയായിരുന്നു പാപ്പ. സമൂഹത്തിന്റെ അമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് 120 പേരാണ് പാപ്പായെ കാണാനെത്തിയത്.

മിഷനറി ചൈതന്യത്തോടെ സമര്‍പ്പിത ജീവിതം തുടരുക. സമര്‍പ്പിത ജീവിതത്തിന് ഒരിക്കലും സഭയിലും ലോകത്തിലും കുറവായിരിക്കാന്‍ കഴിയില്ല. കൂട്ടായ്മപ്രകടമാക്കുകയും ദരിദ്രരോട് ഐകദാര്‍ഢ്യം പ്രഖ്യാപിക്കുകയും അതിരുകളില്ലാത്ത സാഹോദര്യത്തോടെ പുറത്തേക്കിറങ്ങിപ്പോകുകയും വേണമെന്നുംഅദ്ദേഹം പറഞ്ഞു.

ക്ലെരീഷ്യനം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ഓഫ് റിലീജിയസ് ലൈഫ് സമര്‍പ്പിത ജീവിതത്തിന്റെ ദൈവശാസ്ത്ര മേഖലയില്‍ വൈദഗ്ദ്യം നേടിയ കത്തോലിക്കാസഭയിലെ ആദ്യത്തെ സ്ഥാപനമാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ശേഷമാണ് സ്ഥാപിതമായതെങ്കിലും 1930 കള്‍ മുതല്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.