സഭയുടെ കാര്യത്തില്‍ നമുക്ക് കൂട്ടുത്തരവാദിത്തം; കര്‍ദിനാള്‍മാരോട് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ലോകത്തെ സുവിശേഷവല്‍ക്കരിക്കുന്ന ദൗത്യത്തില്‍ നമുക്ക് ഒരേ ദൗത്യമാണെന്ന് മാര്‍പാപ്പ. വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ കര്‍ദിനാള്‍ തിരുസംഘത്തിന് നല്കിയ സന്ദേശത്തില്‍ സംസാരിക്കുകയായിരുന്നു പാപ്പ. ലോകത്തെ സുവിശേഷവല്‍ക്കരിക്കാന്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് അപ്പസ്‌തോലന്മാര്‍ നിര്‍വഹിച്ച അതേ ഉത്തരവാദിത്തമാണ് നമുക്കുമുള്ളത്.

ഇന്നുംക്രിസ്തു അതേ വാക്കുകളാണ് നമ്മോട് പറയുന്നത്. ഇന്ന് സഭ വലുതായി, ഉറച്ചതായി ഹയരാര്‍ക്കിയില്‍ നമുക്ക് പല സ്ഥാനങ്ങളുമുണ്ടായി. ഇതില്‍ കുറെ സത്യങ്ങളുണ്ട്. ‘നുണയുടെ പിതാവ് ‘ ലൗകികമായ പല കാര്യങ്ങളും നല്കി നമ്മെ വഴിതെറ്റിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കാന്‍സറിനോടാണ് പാപ്പ ഇതിനെ ഉപമിച്ചിരിക്കുന്നത്

.ദൈവത്തിന്റെ രക്ഷാകരപദ്ധതിയെക്കുറിച്ച്അതിശയിക്കുക മാത്രമല്ല ആ പദ്ധതിയില്‍ ഭാഗഭാക്കാകാന്‍ ദൈവം നമ്മെ ഓരോരുത്തരെയും വിളിച്ചിരിക്കുകയാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.