ഫ്രാന്‍സിസ് മാര്‍പാപ്പയെ കടന്നാക്രമിച്ച് നിക്കരാഗ്വ പ്രസിഡന്റ്

നിക്കരാഗ്വ: മാര്‍പാപ്പയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിക്കരാഗ്വ സേച്ഛാധിപതി പ്രസിഡന്റ് ഡാനിയേല്‍ ഓര്‍ട്ടെഗ . കത്തോലിക്കാസഭയില്‍ പരിപൂര്‍ണ്ണാര്‍ത്ഥത്തില്‍ നടക്കുന്നത് സേച്ഛാധിപത്യമാണെന്ന് പറഞ്ഞ പ്രസിഡന്റ് ,പാപ്പായെ വിശുദ്ധനായ സേച്ഛാധിപതിയെന്നും വിശേഷിപ്പിച്ചു. നാഷനല്‍ പോലീസിന്റെ 43 ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ പ്രസംഗിക്കുമ്പോഴാണ് ഓര്‍ട്ടെഗ ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ നടത്തിയത്.

ആരാണ് വൈദികരെ തിരഞ്ഞെടുക്കുന്നത്..ആരാണ് മെത്രാന്മാരെയും കര്‍ദിനാള്‍മാരെയും പാപ്പായെയും തിരഞ്ഞെടുക്കുന്നത്.. ആരാണ് അവര്‍ക്കുവേണ്ടി വോട്ട് ചെയ്തത് ജനാധിപത്യത്തിലേക്ക് അവര്‍ മടങ്ങുകയാണെങ്കില്‍ അവരെ കത്തോലിക്കരുടെ വോ്ട്ടുകൊണ്ടാണ് തിരഞ്ഞെടുക്കുക. തന്നോട് ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കാന്‍ പാപ്പായ്ക്ക് എന്ത് ആധികാരികതയാണുള്ളത് ? ജനങ്ങളുടെ വോട്ട് നേടിയിട്ടാണോ മെത്രാന്‍ മെത്രാനായി മാറുന്നത്? പ്രസിഡന്റ് ചോദിച്ചു.

ഇതാദ്യമായിട്ടൊന്നുമല്ല ഓര്‍ട്ടെഗ കത്തോലിക്കാസഭയെ പരസ്യമായി കടന്നാക്രമിക്കുന്നത് 2021 സെപ്തംബറില്‍ നടത്തിയ പ്രസംഗത്തില്‍ കത്തോലിക്കാ സഭയിലെ മെത്രാന്മാരെയും വൈദികരെയും അദ്ദേഹം വിശേഷിപ്പിച്ചത് ഭീകരവാദികളെന്നും തിരുവസ്ത്രത്തിലെ സാത്താന്മാരെന്നുമായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.