വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ബഹ്‌റൈന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. ഇന്നുമുതല്‍ ആറുവരെയാണ് പാപ്പായുടെ ബഹ്‌റൈന്‍ സന്ദര്‍ശനം. ആദ്യമായിട്ടാണ് ഒരു മാര്‍പാപ്പ ഇവിടെയെത്തുന്നത് എന്ന പ്രത്യേകത കൂടി ഈ സന്ദര്‍ശനത്തിനുണ്ട്, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 39 ാമത്തെ അപ്പസ്‌തോലിക സന്ദര്‍ശനമാണ് ഇത്.
ബഹ്‌റൈന്‍ രാജാവ് ഖലീഫയുടെ ക്ഷണംസ്വീകരിച്ചാണ് പാപ്പയെത്തുന്നത്. ജോര്‍ദാന്‍ മുതല്‍പാപ്പ ബഹ്‌റൈന്‍വരെ ഫ്രാന്‍സിസ് മാര്‍പാപ്പ ആറ് അറബ് രാജ്യങ്ങള്‍സന്ദര്‍ശിച്ചിട്ടുണ്ട്.
1.8 ദശലകഷം പേരാണ് ബഹ്‌റൈനിലുള്ളത്.70 ശതമാനവും മുസ്ലീമുകളാണ്. ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്നതാണ് അപ്പസ്‌തോലികയാത്രയുടെ മുദ്രാവാക്യം. മതങ്ങള്‍ തമ്മിലുള്ള ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് ഇതിലൂടെ വ്യക്തമാക്കുന്നത്.