മാര്‍പാപ്പയുടെ ബഹ്‌റൈന്‍ അപ്പസ്‌തോലികയാത്ര: ആപ്തവാക്യവും ഔദ്യോഗികചിഹ്നവും പ്രസിദ്ധീകരിച്ചു

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ബഹ്‌റൈന്‍ അപ്പസ്‌തോലികയാത്രയുടെ ആപ്തവാക്യവും ഔദ്യോഗികചിഹ്നവും പ്രസിദ്ധീകരിച്ചു. ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക്‌സമാധാനം എന്നതാണ് ആപ്തവാക്യം, വിശുദ്ധ ലൂക്കായുടെസുവിശേഷം രണ്ടാം അധ്യായംപതിനാലാം വാക്യമാണ് ഇത്.

യേശുവിന്റെ ജനനത്തില്‍ മാലാഖമാര്‍ ആലപിച്ച ഗീതത്തില്‍ നിന്ന് പ്രേരണയുള്‍ക്കൊണ്ടതാണ് യാത്രയുടെ ആപ്തവാക്യം. ദൈവത്തിന്റെ മുന്നിലേക്ക് തുറന്നിരിക്കുന്ന രണ്ടു കൈകള്‍ പോലെ ബഹറിന്റെയും പരിശുദ്ധ സിംഹാസനത്തിന്റെയും പതാകകള്‍ വരച്ചുചേര്‍ത്തിരിക്കുന്നതാണ് ലോഗോ.

മാര്‍പാപ്പയുടെ പേര് നീല നിറത്തില്‍ എഴുതിയിരിക്കുന്നത് ബഹ്‌റൈന്‍, കത്തോലിക്കാസഭയ്ക്ക്‌സമ്മാനിച്ച അറേബ്യയിലെ നമ്മുടെ കന്യക എന്ന കത്തീഡ്രലിലെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തിന് സമര്‍പ്പിച്ചിരിക്കുന്നതിന്റെ അടയാളമാണ്.

നവംബര്‍ മൂന്നു മുതല്‍ ആറുവരെയാണ് പാപ്പയുടെ ബഹ്‌റെന്‍ സന്ദര്‍ശനം. രണ്ടു കത്തോലിക്കാ ഇടവകകള്‍ മാത്രമാണ് ഇവിടെയുള്ളത് ഒരുലക്ഷത്തിഅറുപതിനായിരത്തോളം കത്തോലിക്കാവിശ്വാസികളുമുണ്ട്. ഇടവക സന്യസ്ത വൈദികരുള്‍പ്പടെ 20വൈദികര്‍ ഇവിടെ സേവനം അനുഷ്ഠിക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.