കാനഡാ യാത്രയ്ക്ക് മുമ്പ് മാതൃസന്നിധിയില്‍ പ്രാര്‍ത്ഥനാനിരതനായി മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: കാനഡായിലേക്കുള്ള അപ്പസ്‌തോലികയാത്രയ്ക്ക് മുന്നോടിയായി മാതാവിന്റെ മാധ്യസ്ഥം തേടി പതിവുപോലെ ഫ്രാന്‍സിസ് മാര്‍്പാപ്പ റോമന്‍ ബസിലിക്കയിലെത്തി. ഇന്നലെയാണ് മാര്‍പാപ്പ സാന്റാ മരിയയ്ക്ക് മുമ്പില്‍ പ്രാര്‍ത്ഥിക്കാനെത്തിയത്. വീല്‍ച്ചെയറില്‍ മാതാവിന് മുമ്പില്‍പ്രാര്‍ത്ഥനാനിരതനായിരിക്കുന്ന മാര്‍പാപ്പയുടെ ചിത്രം വത്തിക്കാന്‍പുറത്തുവിട്ടു. ഏത് അപ്പസ്‌തോലികയാത്രയ്ക്ക് മുമ്പും യാത്രയെ സമര്‍പ്പിച്ചു പാപ്പ ഇവിടെ വന്ന് പ്രാര്‍ത്ഥിക്കാറുണ്ട്.

ജൂലൈ 24-29 തീയതികളിലാണ് പാപ്പായുടെ കാനഡാ സന്ദര്‍ശനം. പശ്ചാത്താപ തീര്‍ത്ഥാടനം എന്നാണ് മാര്‍പാപ്പ കാനഡാ യാത്രയെ വിശേഷിപ്പിച്ചിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.