ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആശുപത്രിവാസം നീണ്ടേക്കും

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആശുപത്രി വാസം നീണ്ടുപോയേക്കുമെന്ന് സൂചന. വത്തിക്കാന്‍ വക്താവ് മാറ്റോ ബ്രൂണിയാണ് ഇന്നലെ പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ ഇക്കാര്യം വ്യക്തമാക്കിയത്. കുറച്ചുദിവസം കൂടി പാപ്പ ആശുപത്രിയില്‍ തുടരേണ്ടിവന്നേക്കുമെന്ന് അദ്ദേഹം അറിയിച്ചു. റീഹാബിലിറ്റേഷന്‍ തെറാപ്പിക്കും മെഡിക്കല്‍ ചികിത്സയ്ക്കും വേണ്ടി ഏതാനും ദിവസം കൂടി ആശുപത്രിയില്‍ തുടരേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഏഴു ദിവസമാണ് ആദ്യം കരുതിയിരുന്നതെങ്കിലും അത് തുടര്‍ന്നുപോകേണ്ട സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം അറിയിച്ചു. ജൂലൈ നാലിനാണ് ഉദരസംബന്ധമായ ഓപ്പറേഷന് വേണ്ടി പാപ്പയെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ വിജയകരമായിരുന്നു.

ജൂലൈ 11ന് യാമപ്രാര്‍ത്ഥനയില്‍ അദ്ദേഹം പങ്കെടുത്തത് വിശ്വാസികള്‍ക്ക് ആശീര്‍വാദം നല്കിയതും ജെമ്മിലി ആശുപത്രിയുടെ പത്താം നിലയുടെ ബാല്‍ക്കണിയില്‍ നിന്നായിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.