ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ശസ്ത്രക്രിയ

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയെ ശസ്ത്രക്രിയയ്ക്കായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വന്‍കുടലിലാണ് ശസ്ത്രക്രിയ. ശസ്ത്രക്രിയയുടെ തീയതി പുറത്തുവിട്ടിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നാണ് വത്തിക്കാന്‍ അറിയിപ്പ്.

ആശുപത്രിയില്‍ പ്രവേശിക്കുന്നതിന് മൂന്നുമണിക്കൂര്‍ മുമ്പ് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ മാര്‍പാപ്പ ഞായറാഴ്ചയിലെ പതിവു സന്ദര്‍ശനം നടത്തിയിരുന്നു. ഹംഗറി, സ്ലോവാക്യ രാജ്യങ്ങള്‍ സെപ്തംബറില്‍ സന്ദര്‍ശിക്കുമെന്നും പാപ്പ അറിയിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.