ഏപ്രില്‍ 28 ന് ഫ്രാന്‍സിസ് മാര്‍പാപ്പ വെനീസിലേക്ക്

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ 2024 ഏപ്രില്‍ 28 ന് വെനീസ് സന്ദര്‍ശിക്കും. ഫെബ്രുവരി 13 നാണ് ഇതുസംബന്ധിച്ച് വത്തിക്കാന്റെ ഔദ്യോഗികപ്രഖ്യാപനമുണ്ടായത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു മാര്‍പാപ്പ വെനീസ് സന്ദര്‍ശിക്കുന്നത്.

2011മെയ് 7-8 തീയതികളിലാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഇവിടെ സന്ദര്‍ശിച്ചത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1985 ലും ഇവിടെയെത്തിയിട്ടുണ്ട്.

വെനീസ് കൂടാതെ ഈ വര്‍ഷം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൂന്നു പര്യടനങ്ങള്‍കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് 18 ന് വെറോണയും ജൂലൈ ഏഴിന് ട്രിസ്റ്റീയും പാപ്പ സന്ദര്‍ശിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.