എപ്പോള്‍ റിട്ടയര്‍ ചെയ്യണമെന്ന് ദൈവം പറയും: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: റിട്ടയര്‍ ചെയ്യാനുള്ള സാധ്യത തള്ളിക്കളയാതെയും എന്നാല്‍ അതെപ്പോള്‍ നടക്കും എന്നത് ദൈവത്തിന്റെ പദ്ധതിപ്രകാരമാണെന്നും വ്യക്തമാക്കിക്കൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ. കാനഡായില്‍ നിന്ന് വത്തിക്കാനിലേക്കുളള വിമാനയാത്രയില്‍ പത്രലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രായം തനിക്ക് സഭയെ സേവിക്കുന്നതില്‍ പരിധി കല്പിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ സ്ഥാനത്യാഗത്തെക്കുറിച്ചുള്ള ചിന്തകള്‍ക്ക് സാധ്യതയുണ്ടെന്നും എന്നാല്‍ അതെപ്പോള്‍ നടക്കും എന്നത് ദൈവം തീരുമാനിക്കുമെന്നും പാപ്പ പറഞ്ഞു. ദൈവം പറയുന്ന സമയത്ത് രാജിവയ്ക്കും. ജസ്യൂട്ട്‌സിന്റെ ദൈവവിളിയില്‍ വിവേചനവരം ഒരു പ്രധാന താക്കോലാണ്. കാല്‍മുട്ടു സര്‍ജറി എന്റെ ആലോചനയായിരുന്നില്ല. വിദഗ്ദര്‍ അതാവശ്യപ്പെട്ടു എന്നാല്‍ അനസ്‌തേ്ഷ്യയുമായി ബന്ധപ്പെട്ട് വലിയപ്രശ്‌നങ്ങളുണ്ടായി. ആറു മണിക്കൂര്‍ നേരത്തേക്കായിരുന്നു അനസ്‌തേഷ്യ. യാത്രകള്‍ സേവനത്തിന്റെ രീതിയാണെന്നും അതുകൊണ്ട് യാത്രകള്‍ തുടരുന്നതിന് ശ്രമിക്കുമെന്നും പാപ്പ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.