ചൈനയിലേക്ക് പോകാന്‍ തയ്യാര്‍; ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ചൈന സന്ദര്‍ശിക്കാന്‍ താന്‍ തയ്യാറാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കസഖ്‌സഥാനിലേക്കുള്ള യാത്രയ്ക്കിടയില്‍ വിമാനത്തില്‍ വച്ച് പത്രലേഖകരോട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. താന്‍ചൈന സന്ദര്‍ശിക്കാന്‍ നേരത്തെ തന്നെ തയ്യാറായതാണ്. അദ്ദേഹം വ്യക്തമാക്കി.

സെപ്തംബര്‍ 13 മുതല്‍ 15 വരെയാണ് മാര്‍പാപ്പയുടെ കസഖ്സ്ഥാന്‍ സന്ദര്‍ശനം. യാദൃച്ഛികമെന്ന് പറയാം ചൈനീസ് പ്രസിഡന്‌റും ഈ ദിവസങ്ങളില്‍ ഇവിടെയുണ്ട്. ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാവുമോയെന്നാണ് ലോകം ആകാംക്ഷയോടെ നോക്കുന്നത്.എന്നാല്‍ തനിക്ക് അതേക്കുറിച്ച് ഒരുവിവരവും ലഭിച്ചിട്ടില്ലെന്ന് പാപ്പ വ്യക്തമാക്കി.

ചൈനയിലെ മെത്രാന്മാരെ വാഴിക്കുന്നതുമായി ബനധപ്പെട്ട ഉടമ്പടി പുതുക്കേണ്ട അവസരത്തിലാണ് പാപ്പായുടെയും പ്രസിഡന്റെയും കസഖ് സ്ഥാന്‍ സന്ദര്‍ശനമെന്നതും യാദൃച്ഛികം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.