പോണോഗ്രഫി പൊതുആരോഗ്യത്തിന് ഭീഷണി: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പോണോഗ്രഫി പൊതു ആരോഗ്യത്തിന് ഭീഷണിയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.കുടുംബങ്ങള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുമ്പോഴാണ്, ഇന്ന് കുടുംബം നേരിടുന്ന പ്രധാനവെല്ലുവിളികളിലൊന്നായി പോണോഗ്രഫിയെ പാപ്പ വിശേഷിപ്പിച്ചത്.

മനുഷ്യമഹത്വത്തിന് ഭീഷണിയാണ് ഇതെന്ന് പറഞ്ഞ മാര്‍പാപ്പ സരോഗസിയെയും ഇതേ ഗണത്തില്‍ ഉള്‍പ്പെടുത്തി. സ്ത്രീയുടെയും പുരുഷന്റെയും മഹത്വത്തിന് നേരെയുള്ള ആക്രമണമാണ് പോണോഗ്രഫി. ഇന്ന് ഇത് എല്ലായിടത്തുമുണ്ട്. കുട്ടികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി മാത്രമല്ല പൊതു ആരോഗ്യത്തിന് ഭീഷണിയായികൂടി ഇതിനെ അധികാരികള്‍ പ്രഖ്യാപിക്കണമെന്ന് പാപ്പാ പറഞ്ഞു.

പോണോഗ്രഫിക്ക് അടിമകളായവരെ മോചിപ്പിച്ചെടുക്കുകയും അവരുടെമുറിവുകള്‍ ഉണക്കുകയും ചെയ്യുക എന്നത് ഫാമിലി നെറ്റ്വര്‍ക്ക്,സ്‌കൂള്‍, ലോക്കല്‍ കമ്മ്യൂണിറ്റി എന്നിവയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണെന്നും പാപ്പ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.