പോര്‍ട്ടബിള്‍ ക്രിമിറ്റോറിയവുമായി കേരളത്തിലെ ദേവാലയങ്ങള്‍

കൊച്ചി: കോവിഡ് 19 ഉയര്‍ത്തിയ മരണസാഹചര്യത്തില്‍ പോര്‍ട്ടബിള്‍ ക്രിമിറ്റോറിയത്തെക്കുറിച്ച് കേരളത്തിലെ ദേവാലയങ്ങള്‍ കൂടുതലായി ചിന്തിക്കുന്നു. കോവിഡ് മൂലം മരണമടയുന്ന വിശ്വാസികളുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട് നേരിടുന്ന ബുദ്ധിമുട്ടാണ് ഇപ്രകാരം മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് കിഴക്കമ്പലം സെന്റ് ആന്റണി ദേവാലയത്തിലെ വികാരി ഫാ. ഫ്രാന്‍സിസ് അരീക്കല്‍ പറയുന്നു.

ഇടവകാംഗമായ ഒരു എന്‍ജിനീയറുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയെന്നും ജാതിയുടെയും മതത്തിന്റെയും അതിരുകളില്ലാതെ എല്ലാവര്‍ക്കും ഇത് ഗുണം ചെയ്യുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു. പോര്‍ട്ടബിള്‍ ക്രിമിറ്റോറിയത്തിന്റെ ഒരു യൂണിറ്റിന് 260,000 രൂപയാണ ചെലവ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തിലുള്ള മൂന്നു യൂണിറ്റുകളുണ്ടാക്കാനാണ് ഉദ്ദേശ്യം. മറ്റ് ദേവാലയങ്ങള്‍ക്കു വേണ്ടി കൂടിയാണ് ഇത്. രണ്ട് സിലിണ്ടര്‍ ഗ്യാസും ഇതിനായി ആവശ്യമുണ്ട്. ദുര്‍ഗന്ധം ഉണ്ടാവില്ല എന്ന പ്രത്യേകതയും ഉണ്ട്. ചിതാഭസ്മത്തിന് വേണ്ടി കാത്തിരിക്കേണ്ട സാഹചര്യവുമില്ല. രണ്ടു മണിക്കൂറിനുള്ളില്‍ ലഭിക്കുകയും ചെയ്യും.

കോവിഡ് മരണനിരക്ക് കൂടിവരുന്ന സാഹചര്യത്തില്‍ പോര്‍ട്ടബിള്‍ ക്രിമിറ്റോറിയത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിച്ചുവരികയാണെന്ന് കാത്തലിക് കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.