ബൈബിളിലെ എഴുപത്തിമൂന്നു പുസ്തകങ്ങളുടെയും സംഗ്രഹം – ലിസി ഫെർണാണ്ടസിന്റെ ‘പൊരുളറിയാൻ’ പംക്തി – മരിയൻ പത്രത്തിൽ

ദൈവ വചന സാഗരത്തിന്റെ ആഴങ്ങളിലേക്ക് കടന്ന് ചെന്ന് വചന മുത്തുകളുടെ യഥാർത്ഥ സൗന്ദര്യവും അർത്ഥവും മനസ്സിലാക്കാൻ ഇതാ ഒരു സുവർണ്ണാവസരം.  അറിയപ്പെടുന്ന വചന പ്രഘോഷകയും സംഗീതജ്ഞയുമായ ലിസ്സി ഫെർണാണ്ടസിന്റെ “പൊരുളറിയാൻ” എന്ന പക്തി മരിയൻ പത്രത്തിൽ പ്രസിദ്ധീകരിക്കുന്നു.  ഉല്പത്തി മുതൽ വെളിപാട് വരെയുള്ള പുസ്തകങ്ങളുടെ സംഗ്രഹം പഠിക്കാനും ധ്യാനിക്കാനും താല്പര്യമുള്ളവർക്കായുള്ള അസുലഭ അവസരം നിങ്ങളുടെ മരിയൻ പത്രത്തിൽ .

ഇസ്രായേലിന്റെ അതിസങ്കീർണ്ണമായ ചരിത്രം അടങ്ങിയ 46 പഴയ നിയമ പുസ്തകങ്ങളും , നാലു സുവിശേഷങ്ങളും , അപ്പസ്തോലപ്രവർത്തങ്ങളും ,ലേഖനങ്ങളും , വെളിപാട് പുസ്തകവും ദൈവത്തിന്റെ രക്ഷാകര പദ്ധതിയെയാണ് വിളംബരം ചെയുന്നത്. ഒരുക്കം (പഴയ നിയമം ) പൂർത്തീകരണം (നാല് സുവിശേഷങ്ങൾ) പ്രഘോഷണം സഭയിലൂടെ (ക്രിസ്തു രണ്ടാമത് വരുന്നത് വരെ) നാല് പാരമ്പര്യങ്ങളാണ് പഞ്ചഗ്രന്ഥത്തിന്റെ രചനയിൽ കാണപ്പെടുന്നത്.

ബൈബിളിലെ നാലു പാരമ്പര്യങ്ങളായ (പഞ്ചഗ്രന്ധം) – യാഹ് വിസ്റ്റ് , എലോഹിസ്ററ് ,ഡ്യുട്രോണമിസ്റ് , പ്രീസ്റ്റ് (പുരോഹിത പാരമ്പര്യം) പ്രപഞ്ച സൃഷ്‌ടാവായ ദൈവത്തെയും , സൃഷ്‌ടിയുടെ മകുടമായ മനുഷ്യനെയും , മനുഷ്യന്റെ പാപത്തെയും പരിഹാരമായി പുത്രനെ രക്ഷകനായി വാഗ്ദാനം ചെയ്യുന്നതിന്റെയും ചരിത്രമാണ് പഴയനിയമം . യഹൂദരുടെ ‘തോറ’ എന്നാണ് പഞ്ചഗ്രന്ധം അറിയപ്പെടുന്നത്. പ്രവചന പൂർത്തീകരണമായി ദൈവം മനുഷ്യനായി ഭൂമിയിൽ പിറന്നു , മനുഷ്യനായി ജീവിച്ചു , ക്രൂശോളം സഹിച്ചു മരിച്ചു ഉത്ഥിതനായി രക്ഷാകര ദൗത്യം പൂർത്തിയാക്കുന്നു . പരിശുദ്ധാത്മാവിനാൽ ക്രിസ്തു ശിഷ്യരിലൂടെ ആ ദൗത്യം ഇന്നും പ്രഘോഷിക്കപ്പെടുന്നു .

യു എ ഇ യിൽ വിവിധ ദൈവീക ശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയും ,തിയോളജിയിൽ ഡോക്ടറേറ്റ് ചെയ്യുന്ന ശ്രീമതി ലിസി ഫെർണാഡെസ് പാലാ രൂപതയിലെ കടനാട്‌ ഇടവകാംഗമാണ് .മരിയൻ പത്രത്തിന്റെ വായനക്കാർക്ക് ‘പൊരുളറിയാൻ’ എന്ന ഈ പംക്തി അനുഗ്രഹപ്രദമായിത്തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.