വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ “പ്രാങ്ക് വീഡിയോ” ചിത്രീകരിക്കാന്‍ ശ്രമം, 25 കാരന്‍ അറസ്റ്റില്‍

എഡ്മണ്ടന്‍: കാനഡായിലെ സാന്റാ മരിയ ഗൊരേത്തി ഇടവകദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനിടയില്‍ പ്രാങ്ക് വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ചതിന് 25 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മതവിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഇടവകവികാരിയായിരുന്ന ഫാ. ജോര്‍ജ് പുരമഠത്തില്‍ പ്രസ്തുതസംഭവത്തെക്കുറിച്ച് പങ്കുവച്ചത് ഇപ്രകാരമാണ്:

വിശുദ്ധ കുര്‍ബാന ഞാന്‍ അര്‍പ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈ ചെറുപ്പക്കാരന്‍ എന്റെ അടുക്കലേക്ക്, പ്രസംഗപീഠത്തിന്‌റെ അരികിലേക്ക് വന്നത്. ഇറ്റാലിയന്‍ ഭാഷയില്‍ അഞ്ചുമിനിറ്റ് തരാമോയെന്ന് ചോദിച്ചു. പാരീഷ് യൂത്ത് ഗ്രൂപ്പിലെ അംഗമായിരിക്കും യുവാവെന്നും എന്തെങ്കിലും സഹായം ചോദിച്ചായിരിക്കും വന്നതെന്നുമാണ് കരുതിയത്. അതുകൊണ്ട് ഓക്കെ പറഞ്ഞു. പെട്ടെന്ന് ഇംഗ്ലീഷില്‍ യുവാവ് അസഭ്യമായ പ്രയോഗങ്ങള്‍ നടത്താനും പോക്കറ്റില്‍ നിന്ന് വൈന്‍ കുപ്പിയെടുത്ത് തുറക്കാനും തുടങ്ങി. പുറത്തുപോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആളുകള്‍ നോക്കിനില്‌ക്കെ പാന്റ്‌സ് അയാള്‍വലിച്ചുതാഴ്ത്തു. പെട്ടെന്ന് തന്നെ അയാള്‍ വേലിച്ചാടി രക്ഷപ്പെടുകയും ചെയ്തു.’

അതിരൂപതയിലും പിന്നീട് പോലീസിലും തുടര്‍ന്ന് വിവരം അറിയിക്കുകയായിരുന്നു. ചെറുപ്പക്കാരന്‍ ഒളിക്യാമറ കരുതിയിരുന്നുവെന്നും ഓണ്‍ലൈനില്‍ ഈദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്നുമാണ് സംശയിക്കുന്നത്. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പേരു തെറ്റിച്ച് രജിസ്ട്രര്‍ ചെയ്ത് അകത്തുകയറിയ ഈ ചെറുപ്പക്കാരനെ പിന്നീട് ഇടവകക്കാര്‍ കാറിനുള്ളില്‍ നിന്ന് പിടികൂടി.

ഇത്തരം സംഭവങ്ങള്‍ ഒരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ലാത്തതാണെന്ന് അതിരൂപത ഇതുസംബന്ധിച്ച പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ചെറുപ്പക്കാരന്റെ കുടുംബാംഗങ്ങള്‍ ഫാ. പുരമഠത്തിലിനെ ഫോണ്‍ ചെയ്ത് മാപ്പ് ചോദിക്കുകയും ചെയ്തു. പ്രസംഗപീഠവും മറ്റും വെഞ്ചിരിക്കുകയും ചെയ്തു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.