പ്രവാസികള്‍ വിദേശത്ത് ജോലി ചെയ്‌തോ ബിസിനസ് നടത്തിയോ ഉണ്ടാക്കുന്ന വരുമാനത്തിന് ഇന്ത്യയില്‍ നികുതി ചുമത്തില്ല

ന്യൂഡല്‍ഹി: പ്രവാസികള്‍ വിദേശത്ത് ജോലി ചെയ്‌തോ ബിസിനസ് നടത്തിയോ ഉണ്ടാക്കുന്ന വരുമാനത്തിന് ഇന്ത്യയില്‍ നികുതി ചുമത്തില്ല എന്ന ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.

പ്രവാസികള്‍ ഇന്ത്യയില്‍ ഉണ്ടാക്കുന്ന വരുമാനം മാത്രമേ ഇവിടെ നികുതിവിധേയമാക്കൂ. നികുതിയില്ലാത്ത യുഎഇ പോലെയുള്ള രാജ്യങ്ങളില്‍ ലഭിക്കുന്ന വരുമാനത്തിനും ഇവിടെ പ്രവാസി നികുതി നല്‌കേണ്ടതില്ല. പക്ഷേ ഇവിടെ പണമുണ്ടാക്കി വിദേശത്തെ കണക്കില്‍പെടുത്തുകയും അവിടെ നികുതി നല്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കുകയും ചെയ്യും.

എന്നാല്‍ പ്രവാസിയെക്കുറിച്ചുള്ള നിര്‍വചനത്തില്‍ ഇപ്പോഴും ആശങ്കകള്‍ ദൂരികരിക്കപ്പെട്ടിട്ടില്ല. 120 ദിവസത്തില്‍കൂടുതല്‍ ഇന്ത്യയില്‍ തങ്ങുന്നവരെ സാധാരണ ഇന്ത്യയില്‍ താമസിക്കുന്നവര്‍ ആയി കണക്കാക്കുമെന്നാണ് ആദായനികുതി നിയമത്തില്‍ വരുത്തിയ മാറ്റം. നേരത്തെ 183 ദിവസം ഇന്ത്യക്ക് പുറത്തുകഴിഞ്ഞാല്‍ പ്രവാസി ആകാമായിരുന്നു. എന്നാല്‍ ഇനി അതിന് 245 ദിവസങ്ങള്‍ പുറത്തുകഴിയണം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.