ശത്രുക്കളെ സ്‌നേഹിക്കാനുള്ള ശക്തിക്കുവേണ്ടി ദൈവത്തോടു പ്രാര്‍ത്ഥിക്കുക: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ശത്രുക്കളെ സ്‌നേഹിക്കാനുള്ള കൃപയ്ക്കുവേണ്ടി ദൈവത്തോടു പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

ശത്രുക്കളെ സ്‌നേഹിക്കുക, പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. ഇതാണ് ക്രിസ്തീയ പുതുമ. ഇതുതന്നെയാണ് ക്രിസ്തീയമായ വ്യത്യാസവും. പാപ്പ പറഞ്ഞു.

ശത്രുക്കളെ സ്‌നേഹിക്കാനുള്ള ശക്തിക്കുവേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുക. ദൈവത്തോട് ഇങ്ങനെ പറയുക, കര്‍ത്താവേ സ്‌നേഹിക്കുന്നതിന് എന്നെ സഹായിക്കണമേ. ക്ഷമിക്കാന്‍ എന്നെ പഠിപ്പിക്കണമേ. എനിക്ക് അക്കാര്യം തനിയെ ചെയ്യാന്‍ കഴിയില്ല, എനിക്ക് നിന്റെ ആവശ്യമുണ്ട്.

സുവിശേഷത്തിന്റെ സത്ത അനുസരിച്ച് ജീവിക്കുന്നതിനും യഥാര്‍ത്ഥ ക്രിസത്യാനിയായിത്തീരാനും നാം തുടര്‍ച്ചയായി പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നുവെന്നും പാപ്പ പറഞ്ഞു. ഇറ്റലിയിലെ ബാറി ടൗണില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് വചനസന്ദേശം നല്കുകയായിരുന്നു പാപ്പ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.