നീതി നിഷേധിക്കപ്പെട്ട അവസ്ഥയിലൂടെയാണോ കടന്നുപോകുന്നത്? ഇതാ ഈ വചനം പറഞ്ഞ് ദൈവിക ഇടപെടലിനായി പ്രാര്‍ത്ഥിക്കൂ

നീതി നിഷേധിക്കപ്പെടുന്നത് ഏറെ വേദനാകരമായ അവസ്ഥയാണ്. തൊഴിലിടങ്ങളിലും സാമൂഹികചുറ്റുപാടുകളിലും മാത്രമല്ല സ്വന്തം കുടുംബത്തില്‍ തന്നെ നീതി നിഷേധിക്കപ്പെട്ടവരായി കഴിയുന്ന ഒരുപാടുപേരുണ്ട് നമുക്ക് ചുറ്റിനും. നീതിയെന്ന് പറയുന്നത് സൗജന്യമല്ല അത് ഒരു അവകാശമാണ്.

ജോലി ചെയ്യുന്നവന് വേല പോലും നിഷേധിക്കപ്പെടുന്നത് അനീതിയാണ്. വിവാഹം കഴിച്ചുകൊണ്ടുവരുന്ന പെണ്‍കുട്ടിക്ക് അടിസ്ഥാനസൗകര്യങ്ങള്‍ നിഷേധിക്കപ്പെടുന്നത് അനീതിയാണ്. ഇങ്ങനെ അനീതിയുടെ പല മുഖങ്ങളും നാം നേരിടുന്നുണ്ട്.

ഇത്തരം അവസ്ഥയില്‍ മനസ്സ് മടുത്തിരിക്കുന്ന നമുക്ക് ദൈവത്തില്‍ മാത്രമേ ആശ്രയിക്കാനാവൂ. നീതിക്ക് വേണ്ടി അവിടുത്തോട് മാത്രമേ നമുക്ക് കരമുയര്‍ത്തിപ്രാര്‍ത്ഥിക്കാനാവൂ. ഇതാ നീതിക്കുവേണ്ടിയുള്ള മനോഹരമായ ഒരു പ്രാര്‍ത്ഥന. ഈ പ്രാര്‍ത്ഥന നമുക്ക് ഏറ്റുചൊല്ലി പ്രാര്‍ത്ഥിക്കാം.

ദൈവമേ എനിക്ക് നീതി നടത്തിത്തരണമേ. അധര്‍മ്മികള്‍ക്കെതിരെ എനിക്കുവേണ്ടി വാദിക്കണമേ. വഞ്ചകരും നീതിരഹിതരുമായവരില്‍ നിന്ന് എന്നെ മോചിപ്പിക്കണമേ. ദൈവമേ, ഞാന്‍ അഭയം തേടിയിരിക്കുന്നത് അങ്ങയിലാണല്ലോ.
(സങ്കീര്‍ത്തനങ്ങള്‍ 43:1-2)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.