പ്രാര്‍ത്ഥന തിന്മയക്കെതിരെയുള്ള സംരക്ഷണം: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ലോകത്തിലെ തിന്മകള്‍ക്കെതിരെയുള്ള സംരക്ഷണവും അഭയകേന്ദ്രവുമാണ് പ്രാര്‍ത്ഥനയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അപ്പസ്‌തോലിക് പാലസിലെ ലൈബ്രറിയില്‍ നിന്നുള്ള ലൈവ് സ്ട്രീമിലൂടെ ജനറല്‍ ഓഡിയന്‍സിനെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ .

ഉല്പത്തിയുടെ പുസ്തകത്തിലെ ആദം-, ഹവ്വ, കായേന്‍- ആബേല്‍, നോഹ എന്നിവരെ ഉദാഹരിച്ചായിരുന്നു സംസാരിച്ചത്. ഈ കഥകളിലൂടെ കടന്നുപോകുമ്പോള്‍ നമുക്കുണ്ടാകുന്ന ബോധ്യം ലോകത്ത് തിന്മ വളര്‍ന്നുവരുമ്പോള്‍ അതിനെതിരെയുള്ള സംരക്ഷണവും അഭയകേന്ദ്രവും പ്രാര്‍ത്ഥനയാണ് എന്നതാണ്. നാം പ്രാര്‍ത്ഥനയിലൂടെ നമ്മെയും മറ്റുള്ളവരെയും സംരക്ഷിക്കുന്നു. ദൈവത്തിന് മനുഷ്യവംശത്തെക്കുറിച്ചുള്ള പദ്ധതി നന്മയ്്ക്കുവേണ്ടിയുള്ളതാണ്. എന്നാല്‍ അനുദിന ജീവിതത്തില്‍ നാം തിന്മയുടെ സാന്നിധ്യം അനുഭവിക്കുന്നു.

തിന്മ പടരുന്നത് കാട്ടൂതീ പോലെയാണ്. പ്രാര്‍ത്ഥന ശക്തിദായകവുമാണ്. പാപ്പ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.