പ്രത്യേക കാര്യങ്ങള്‍ക്കുവേണ്ടി യാത്ര പോവുകയാണോ, ഈ വചനം പറഞ്ഞ് പ്രാര്‍ത്ഥിച്ചോളൂ

അനുദിന ജീവിതാവശ്യങ്ങള്‍ക്ക് പുറമെ പല നിര്‍ദ്ദിഷ്ടാവശ്യങ്ങള്‍ക്കുവേണ്ടി യാത്ര ചെയ്യേണ്ടവരാണ് നമ്മള്‍. ചെയ്യുന്നവരുമാണ് നമ്മള്‍. പക്ഷേ ആ യാത്രയുടെ ഫലപ്രാപ്തിയെക്കുറിച്ച് നമ്മുടെ ഉള്ളില്‍ പല ആശങ്കകളുമുണ്ടായിരിക്കും. നാം ഉദ്ദേശിക്കുന്ന വിധത്തില്‍ സംഭവിക്കുമോ.. തടസ്സങ്ങളുണ്ടായിരിക്കുമോ.. അങ്ങനെ പലവിധ ആശങ്കകള്‍..ആകുലതകള്‍…

ആശങ്കകള്‍ എന്തുമായിക്കോട്ടെ, യാത്ര എവിടേയ്ക്കുമായിക്കോട്ടെ അവയെ ദൈവപിതാവിന്റെ കരങ്ങളിലേക്ക് സമര്‍പ്പിച്ചുകൊടുത്തിട്ട് ചുവടെ കൊടുക്കുന്ന വചനം ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കുക.

ഇതാ ഒരു ദൂതനെ നിനക്ക് മുമ്പേ ഞാന്‍ അയ്ക്കുന്നു. അവന്‍ നിന്റെ വഴിയില്‍ നിന്നെ കാത്തുകൊള്ളും. ഞാന്‍ ഒരുക്കിയിരിക്കുന്ന സ്ഥലത്തേക്ക് നിന്നെ കൊണ്ടുവരികയും ചെയ്യും. ( പുറപ്പാട് 23:20)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.