ഈശോയുടെ തിരുഹൃദയത്തോടുള്ള അത്ഭുതപ്രാര്‍ത്ഥന

കത്തോലിക്കാസഭയില്‍ നിരവധിയായ അത്ഭുതപ്രാര്‍ത്ഥനകളുണ്ട്. അതിലൊന്നാണ് ഈശോയുടെ തിരുഹൃദയത്തോടുളള അത്ഭുതപ്രാര്‍ത്ഥന. അജ്ഞാതകര്‍ത്താവാണ് ഈ പ്രാര്‍ത്ഥനയുടെ രചയിതാവ്. വിശ്വാസത്തോടും ദൈവശരണത്തോടും കൂടി ഈ പ്രാര്‍ത്ഥന ചൊല്ലിയാല്‍ ദൈവേഷ്ടപ്രകാരമുളള ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിച്ചുകിട്ടുമെന്നാണ് പരമ്പരാഗതമായ വിശ്വാസം:

ഓ എന്റെ പ്രിയപ്പെട്ട ഈശോയുടെ തിരുഹൃദയമേ, നിരവധിയായ കാര്യങ്ങള്‍ ഞാന്‍ അങ്ങേ തിരുഹൃദയത്തോട് അപേക്ഷിക്കുകയും അവയെല്ലാം സാധിച്ചുകിട്ടുകയും ചെയ്തിട്ടുണ്ട്. ഇത്തവണ ഞാന്‍ ഒരു പ്രത്യേക കാര്യത്തിന് വേണ്ടിയാണ് ഞാന്‍ അങ്ങയോട് പ്രാര്‍ത്ഥനാപേക്ഷ നടത്തുന്നത്.( നിയോഗം പറയുക).
ഈ പ്രത്യേക നിയോഗം എനിക്ക് സാധിച്ചുതരണമേ. അങ്ങയുടെ തിരുഹൃദയത്തിലേക്ക് ഈ നിയോഗം ചേര്‍ത്തുവയ്ക്കണമേ. അവിടുത്തെ ദയാപൂര്‍വ്വമായ നോട്ടം എന്റെ ആവശ്യങ്ങളുടെ മേല്‍ ഉണ്ടായിരിക്കണമേ. ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.