കുടുംബങ്ങളിലെ അസ്വസ്ഥതയ്ക്ക് പരിഹാരം വേണോ മാതാവിനോട് ഇങ്ങനെ പ്രാര്‍ത്ഥിക്കൂ

കുടുംബത്തില്‍ സ്വസ്ഥതയില്ലെങ്കില്‍ എന്തു പ്രയോജനം? നമ്മുടെ നേട്ടങ്ങള്‍ പോലും നിഷ്പ്രയോജനകരമായി തോന്നിപ്പോകും. ഇന്ന് സാത്താന്‍ കൂടുതലും നോട്ടമിട്ടിരിക്കുന്നത് കുടുംബങ്ങളെയാണ്. കുടുംബങ്ങളെ തകര്‍ക്കുക. അതാണ് അവന്റെ ലക്ഷ്യം. ഈ ലക്ഷ്യസാധ്യത്തിനായി അവന്‍ കുടുംബാംഗങ്ങളെ തമ്മില്‍ അകറ്റുന്നു. വിഭജനവും അസ്വസ്ഥതയും ജനിപ്പിക്കുന്നു. വിദ്വേഷം ഉണര്‍ത്തിവിടുന്നു. അനൈക്യവും അവിശ്വസ്തതയും ഉണ്ടാക്കുന്നു. ദമ്പതികള്‍ തമ്മിലുള്ള അകല്‍ച്ചയും തകര്‍ച്ചയും അവന്‍ ആകാംക്ഷയോടെ നോക്കിനില്ക്കുന്നു.

എന്നാല്‍ ഇതൊന്നും അറിയാതെ ദമ്പതികള്‍ മാനുഷികമായി ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നു. സാത്താനാണ് തങ്ങള്‍ക്കിടയില്‍ പ്രശ്‌നം ഉണ്ടാക്കുന്നതെന്ന് അവര്‍ അറിയുന്നുമില്ല. മാനുഷികമായി ഇത്തരമൊരു പ്രതിസന്ധിയെ നേരിടാനോ പരിഹരിക്കാനോ നമുക്ക് കഴിയണമെന്നില്ല. അപ്പോള്‍ നമുക്കുണ്ടാവേണ്ടത് പ്രാര്‍ത്ഥനയും ദൈവവിശ്വാസവുമാണ്.

ഇക്കാര്യത്തില്‍ നമ്മെ സഹായിക്കാന്‍ ഏറ്റവും കൂടുതല്‍ കഴിയുന്നത് പരിശുദ്ധ അമ്മയ്ക്കാണ്. നരകസര്‍പ്പത്തിന്റെ തല തകര്‍ത്ത പരിശുദ്ധ മറിയം തന്നെ. അതുകൊണ്ട് കുടുംബത്തില്‍ ചെറിയ ചെറിയ അസ്വസ്ഥതകള്‍ തല പൊക്കുമ്പോഴോ, അസ്വസ്ഥതകള്‍ മാറാതെയിരിക്കുമ്പോഴോ നാം മാതാവിനോട് ഇങ്ങനെ പ്രാര്‍ത്ഥിക്കുക.

നരകസര്‍പ്പത്തിന്റെ തലയെ തകര്‍ത്ത പരിശുദ്ധ കന്യാമറിയമേ, ഞങ്ങളിലും ഞങ്ങളുടെ കുടുംബങ്ങളിലുമുളള പൈശാചിക ശക്തിയെ തകര്‍ക്കണണമേ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.