ഹൃദയത്തില്‍ എപ്പോഴും പ്രാര്‍ത്ഥന ഉണ്ടായിരിക്കണം; പരിശുദ്ധ അമ്മയുടെ ഈ വാക്കുകള്‍ ശ്രദ്ധിക്കണേ..

പരിശുദ്ധ അമ്മ നമ്മില്‍ നിന്നും ആഗ്രഹിക്കുന്നത് എന്താണ് എന്നറിയാമോ? അത് മറ്റൊന്നുമല്ല നമ്മുടെ ഹൃദയത്തില്‍ എപ്പോഴും പ്രാര്‍ത്ഥന ഉണ്ടായിരിക്കണമെന്ന് മാത്രമാണ്. ലോകത്തിന് വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശത്തിലാണ് മാതാവ് തന്റെ ഈ ആഗ്രഹം വെളിപെടുത്തിയിരിക്കുന്നത്.

മാതാവിന്റെ വാക്കുകള്‍ ഇപ്രകാരമാണ്.

നിന്റെ ഹൃദയത്തില്‍ എപ്പോഴും പ്രാര്‍ത്ഥന ഉണ്ടായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മാതാവിന്റെ തുടര്‍വാക്കുകള്‍ ഇപ്രകാരമാണ്. ജീവിതത്തിലെ എല്ലാ പരീക്ഷകളിലും ആനന്ദം ഉണ്ടായിരിക്കണമെന്നും ഞാനാഗ്രഹിക്കുന്നു. നിന്റെ ഹൃദയം എത്രതന്നെ പ്രക്ഷുബ്ധമാണെങ്കിലും എന്നില്‍ വിശ്വാസമര്‍പ്പിക്കാന്‍ ഞാന്‍ നിന്നോട് ആവശ്യപ്പെടുകയാണ്. അപ്രകാരം സമാധാനത്തിലായിരിക്കാന്‍ നീ നിന്നെതന്നെ സഹായിക്കുന്നു. അപ്പോള്‍ നിന്റെയടുക്കല്‍ വരുന്നതില്‍ എനിക്ക് തടസ്സങ്ങളൊന്നുമുണ്ടാവുകയില്ല. പ്രാര്‍ത്ഥിക്കുക. ഞാന്‍ നിന്നെ അനുഗ്രഹിക്കുന്നു.

മാതാവിന്റെ ഈ വാക്കുകള്‍ നമുക്ക് ഹൃദയത്തിലേറ്റെടുക്കാം. നമുക്ക് എപ്പോഴും പ്രാര്‍ത്ഥിക്കാം. നമ്മുടെ ഹൃദയം പ്രാര്‍ത്ഥനാനിര്‍ഭരമായിരിക്കട്ടെ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.