വിശുദ്ധ യൗസേപ്പിതാവിനോട് പ്രാര്‍ത്ഥിക്കാം

ഈശോയുടെ വളര്‍ത്തുപിതാവും പരിശുദ്ധ അമ്മയുടെ വിരക്തഭര്‍ത്താവുമായ യൗസേപ്പിതാവിന് കുടുംബനാഥനെന്ന നിലയില്‍ നമ്മുടെ വിഷമതകളും പ്രയാസങ്ങളും നന്നായി മനസ്സിലാവും. അതുകൊണ്ട് നാം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ ബുദ്ധിമുട്ടുകളും യൗസേപ്പിതാവിന് സമര്‍പ്പിച്ചു നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം.

വി.യൗസേപ്പേ എന്നെ അങ്ങ് ഉപേക്ഷിക്കരുതേ.
വി.യൗസേപ്പേ അങ്ങയുടെ ദാസനായി എന്നെ സ്വീകരിക്കണമേ
വി.യൗസേപ്പേ ഞാന്‍ എന്നെതന്നെ പൂര്‍ണ്ണമായും അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. എന്റെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കണമേ

വി. യൗസേപ്പേ എന്റെ യാചനകള്‍ സ്വീകരിക്കണമേ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.