ജീവിതത്തിലെ ദുഷ്‌ക്കരമായ സാഹചര്യങ്ങളെ നേരിടാന്‍ ഈ സങ്കീര്‍ത്തനം ചൊല്ലി പ്രാര്‍ത്ഥിക്കൂ

പ്രതിബന്ധങ്ങളും തടസ്സങ്ങളും ഇല്ലാത്ത ജീവിതമില്ല. എന്നാല്‍ എല്ലാ തടസ്സങ്ങളെയും മാനുഷികമായി നേരിടാന്‍ നമുക്ക് കഴിവില്ല. ദൈവികമായ ശക്തി കൊണ്ടും പ്രാര്‍ത്ഥനകൊണ്ടും മാത്രമേ അവയെ നമ്മുക്ക് നേരിടാനാവൂ. ഇത്തരം സാഹചര്യങ്ങളില്‍ നാം പ്രാര്‍ത്ഥിക്കേണ്ട ഒരു ബൈബിള്‍ഭാഗമാണ് എട്ടാം സങ്കീര്‍ത്തനം.

കര്‍ത്താവേ, ഞങ്ങളുടെ കര്‍ത്താവേ, ഭൂമിയിലെങ്ങും അവിടത്തെ നാമം എത്ര മഹനീയം. അങ്ങയുടെ മഹത്വം ആകാശങ്ങള്‍ക്ക് മീതെ പ്രകീര്‍ത്തിക്കപ്പെടുന്നു. ശത്രുക്കളെയും രക്തദാഹികളെയും നിശ്ശബ്ദരാക്കാന്‍ അവിടുന്ന് ശിശുക്കളുടെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളുടെയും അധരങ്ങള്‍ കൊണ്ട് സുശക്തമായ കോട്ട കെട്ടി. അങ്ങയുടെ വിരലുകള്‍ വാര്‍ത്തെടുത്ത വാനിടവും അവിടുന്ന് സ്ഥാപിച്ച ചന്ദ്രതാരങ്ങളും ഞാന്‍ കാണുന്നു. അവിടത്തെ ചിന്തയില്‍ വരാന്‍ മാത്രം മര്‍ത്ത്യന് എന്തു മേന്മയുണ്ട്?മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.