പ്രഗ്നന്‍സി റിസോഴ്‌സ് സെന്ററിന് നേരെ ആക്രമണം

വാഷിംങ്ടണ്‍: വാഷിംങ്ടണ്‍ ഡിസിയിലെ പ്രെഗ്നനന്‍സി സെന്ററിന് നേരെ ആക്രമണം. ഭിത്തിയില്‍ ചുവന്ന മഷി കോരിയൊഴിച്ചിട്ടുണ്ട്. ചുവരെഴുത്തുകളുമുണ്ട്. പ്രോലൈഫ് സംഘടനകള്‍ക്കും കത്തോലിക്കാ ദേവാലയങ്ങള്‍ക്കും നേരെയുളള ആക്രമണപരമ്പരയിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഇത്.

ജാനെ സെയ്‌സ് റിവഞ്ച് എന്ന് കറുത്ത മഷിയിലാണ് എഴുതിയിരിക്കുന്നത്. വ്യാഴാഴ്ച രാത്രിയിലോ വെളളിയാഴ്ച രാവിലെയോ ആണ് അക്രമം നടന്നതെന്ന് അനുമാനിക്കുന്നു.

മെയ് രണ്ടിന് സുപ്രീം കോര്‍ട്ട് ഡ്രാഫ്റ്റ് ഒപ്പീനിയന്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് ഇപ്പോള്‍ വ്യാപകമായി പ്രോലൈഫ് സംഘടനകള്‍ക്കും കത്തോലിക്കാ ദേവാലയങ്ങള്‍ക്കും നേരെ ആക്രമണം നടന്നുകൊണ്ടിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.