വൈദികനെ തട്ടിക്കൊണ്ടുപോയി, നൈജീരിയായില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു

ഒട്ടുക്‌പോ : നൈജീരിയായിലെ ഒട്ടുക്‌പോ രൂപതയിലെ ഫാ. ഡേവിഡിനെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച വിശുദ്ധ കുര്‍ബാന കഴിഞ്ഞിറങ്ങിയ വൈദികനാണ് തട്ടിക്കൊണ്ടുപോകലിന് ഇരയായത്.

വൈദികര്‍ക്കും ക്രൈസ്തവര്‍ക്കും നേരെയുണ്ടാകുന്ന അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ പുതിയ സംഭവം കൂടുതല്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. വൈദികര്‍, അല്മായര്‍, സെമിനാരി വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് നേരെയുണ്ടായിക്കൊണ്ടിരിക്കുന്ന അക്രമപരമ്പരകളില്‍ ഏറ്റവും ഒടുവിലെത്തേതാണ് ഇത്.

ഒട്ടുക്‌പോ മൈനര്‍ സെമിനാരിയില്‍ സേവനം ചെയ്തുവരികയായിരുന്ന ഫാ. ഡേവിഡ് ഔട്ട് റീച്ച് മിഷനിലും സേവനം ചെയ്യുന്നുണ്ട്. മാര്‍ച്ച് മൂന്നിനാണ് സംഭവം നടന്നത്. ബോക്കോ ഹാരം, ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകള്‍ എന്നിവ വര്‍ഷങ്ങളായി നൈജീരിയായിലെ ജീവിതം ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്നു.

വിഭൂതി ദിനാചരണത്തില്‍ നൈജീരിയായിലെ ക്രൈസ്തവര്‍ കറുത്ത വസ്ത്രമണിഞ്ഞാണ് എത്തിയിരുന്നത്. പീഡനം അനുഭവിക്കുന്നവരോടുള്ള ഐകദാര്‍ഢ്യത്തിന്റെ പ്രതീകമായിട്ടായിരുന്നു അത്.അക്രമികള്‍ തട്ടിക്കൊണ്ടുപോയ നാലു സെമിനാരിവിദ്യാര്‍ത്ഥികളില്‍ ഒരാളായ മൈക്കല്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ മാസമായിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.