വെള്ളവും അപ്പവും കൊടുത്തതിന് വൈദികനെ അറസ്റ്റ് ചെയ്തു

തുര്‍ക്കി: സിറിയായിലെ ഓര്‍ത്തഡോക്‌സ് വൈദികനെ ഭീകരവാദം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ഗവണ്‍മെന്റിന്റെ നോട്ടപ്പുള്ളികളായ കുര്‍ദിഷ് ഗ്രൂപ്പിന് വൈദികന്‍ അപ്പവും വെള്ളവും നല്കിയെന്നതാണ് കുറ്റം.

ഫാ. സെഫര്‍ ബിെേലസേന്‍ ആണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ജനുവരി ഒമ്പതിനാണ് ഇദ്ദേഹത്തെ ആദ്യം അറസ്റ്റ് ചെ.യ്തത്. പിന്നീട് കുറ്റമില്ലാത്തതിന്റെ പേരില്‍വിട്ടയ്ക്കുകയായിരുന്നു. പിന്നീട് ജനുവരി 16 ന് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. ഭീകരസംഘടനയിലെ അംഗം എന്നായിരുന്നു ആരോപണം.

കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയെന്ന സംഘടനയിലെ അംഗങ്ങള്‍ക്ക് ഭക്ഷണം നല്കി എന്നതായിരുന്നു ആരോപണം. സ്വതന്ത്രമായ കുര്‍ദിഷ് സ്റ്റേറ്റിന് വേണ്ടി വാദിക്കുന്നവരാണ് ഇവര്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.