അള്ളാഹു അക്ബര്‍ മുഴക്കിക്കൊണ്ട് ഫ്രാന്‍സില്‍ ഓര്‍ത്തഡോക്‌സ് വൈദികന് നേരെ വെടിവച്ചു

ലിയോണ്‍: നീസ് കത്തീഡ്രല്‍ ആക്രമണത്തിന്റെ ആഘാതത്തില്‍ നിന്ന് വിമുക്തമാകും മുമ്പ് ഫ്രാന്‍സ് വീണ്ടുമൊരു ഞടുക്കത്തില്‍. ലിയോണിലെ മംഗളവാര്‍ത്ത ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ വൈദികന് നേരെ അക്രമി വെടിയുതിര്‍ത്തതാണ് പ്രസ്തുത സംഭവം. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം വാതില്‍ പൂട്ടി പുറത്തേയ്ക്കിറങ്ങിയ വൈദികനാണ് വയറ്റില്‍ രണ്ടുതവണ വെടിയേറ്റത്.

ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു അക്രമം. അക്രമി അള്ളാഹു അക്ബര്‍ മുഴക്കിയിരുന്നതായും വാര്‍ത്തയിലുണ്ട്. ഇയാളെ പിടികൂടിയെന്നും വൈദികന്റെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നുമാണ് റിപ്പോര്‍ട്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.