വൈദികനെതിരെ കള്ളക്കേസ്, യു. പി മുഖ്യമന്ത്രിക്ക് പി. സി തോമസിന്റെ കത്ത്

കോട്ടയം: കന്യാസ്ത്രീകളെ അനധികൃതമായി തടഞ്ഞുവച്ചതിനെ തുടര്‍ന്ന് അവരെ ഇറക്കാന്‍ പോലീസ് സ്‌റ്റേഷനിലെത്തിയ വൈദികനെതിരെ കള്ളക്കേസെടുത്ത് പോലീസ് നടപടിയെ ചോദ്യം ചെയ്ത് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കേരള കോണ്‍ഗ്രസ് വര്‍ക്കിംങ് ചെയര്‍മാനും മുന്‍കേന്ദ്രമന്ത്രിയുമായ പി. സി തോമസ് കത്തയച്ചു.

ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ പത്തിനായിരുന്നു സംഭവം. ബസ് കയറിപ്പോകാന്‍ തുടങ്ങിയ ഒരു കന്യാസ്ത്രീയെയും കൂടെ വന്ന മറ്റൊരു കന്യാസ്ത്രീയെയും ഡ്രൈവറെയും ഉള്‍പ്പെടെയാണ് ചില ആളുകള്‍ തടഞ്ഞുവയ്ക്കുകയും ഡ്രൈവറെ അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്. ഇതിനെതിരെ പോലീസില്‍ പരാതി പറയാനെത്തിയ കന്യാസ്ത്രീകളെ തടഞ്ഞുവയ്ക്കുകയാണ് പോലീസ് ചെയ്തത്. ഇവരെ ഇറക്കുവാന്‍ ചെന്ന കോളജ് പ്രിന്‍സിപ്പല്‍ കൂടിയായ വൈദികനെതിരെ പോലീസ്‌കേസെടുക്കുകയായിരുന്നു.

ഇത്തരമൊരു സാഹചര്യത്തിലാണ് യുപിയിലും മറ്റു ചില പ്രദേശങ്ങളിലും ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന പീഡനങ്ങളെ പരാമര്‍ശിച്ചുകൊണ്ട് പി. സി തോമസ് കത്ത് അയച്ചിരിക്കുന്നത്. ഇതേ വിഷയം സൂചിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രിക്കും കേന്ദ്രആഭ്യന്തരമന്ത്രിക്കും അദ്ദേഹം കത്തെഴുതിയിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.