വൈദികന്റെ മരണം, സത്യം വെളിച്ചത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികള്‍ രംഗത്ത്

ഷിര്‍വ: ഉഡുപ്പി രൂപതയിലെ ഫാ, മഹേഷ് ഡിസൂസയുടെ മരണത്തിന് പിന്നിലുള്ള സത്യം വെളിച്ചത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികള്‍ പ്രക്ഷോഭത്തിലേക്ക്. ഒക്ടോബര്‍ 12 നാണ് ഫാ. ഡിസൂസയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ഈ മരണത്തിന് പിന്നില്‍ ദുരൂഹതകളുണ്ടെന്നാണ് വിശ്വാസികളുടെ ആരോപണം,

എഫ് ഐ ആര്‍ ഇതുവരെ ഫയല്‍ ചെയ്യാത്തതുമുതല്‍ പല സംശയങ്ങളും ഇടവകക്കാര്‍ ആരോപിക്കുന്നു.അതോടൊപ്പം അച്ചനെ മരിച്ച നിലയില്‍ കണ്ടെത്തുന്നതിന് തലേന്ന് രാത്രിയില്‍ ഒരു രാഷ്ട്രീയ നേതാവിനെയും മറ്റ് മൂന്നുപേരെയും രാത്രിയില്‍ സംശയാസ്പദമായ രീതിയില്‍ പള്ളിപരിസരത്ത് കണ്ടതായി വീഡിയോ ദൃശ്യങ്ങളുണ്ട്.

വൈദികന്‍ ആത്മഹത്യ ചെയ്തു എന്ന് പറയുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പായിരുന്നു ഇത്. എന്നാല്‍ ഇതേക്കുറിച്ചും അന്വേഷണം വേണ്ടരീതിയില്‍ നടന്നിട്ടില്ല. രൂപതാധികാരികളും വേണ്ടത്ര ഗൗരവം ഈ മരണത്തിന് നല്കുന്നില്ല എന്ന പരാതിയുമുണ്ട്. ഈ സാഹചര്യത്തില്‍ ഉഡുപ്പി ബിഷപ് ജെറാള്‍ജ് ലോബോ പ്രക്ഷോഭകാരികളെ ഇന്ന്‌ കണ്ടുമുട്ടും.

സകലമരിച്ചവരുടെയും തിരുനാള്‍ ദിനത്തില്‍ ഫാ. ഡിസൂസയുടെ പേരില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.