പൗരോഹിത്യ രജതജൂബിലിയുടെ തലേന്ന് വൈദികന്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞു

മിഷിഗണ്‍: പൗരോഹിത്യത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ തലേന്ന് വൈദികന്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞു. ഫാ. വിന്‍സെന്റ് ഡി ബ്യു ആണ് ഇപ്രകാരം മരണമടഞ്ഞത്. 58 വയസായിരുന്നു. മിഷിഗണിലെ ലാന്‍സിംങ് രൂപതയിലെ വൈദികനായിരുന്നു.

1961 ജൂണ്‍ 25 ന് വിയറ്റ്‌നാമിലായിരുന്നു ജനനം. കമ്മ്യൂണിസ്റ്റ് ഭരണകൂടം മതവിശ്വാസങ്ങളെ അടിച്ചൊതുക്കിയിരുന്ന അക്കാലത്ത് ജന്മനാട്ടില്‍ നിന്ന് അദ്ദേഹം ഒളിച്ചോടുകയായിരുന്നു. പല രാജ്യങ്ങള്‍ പിന്നിട്ടും പല അനുഭവങ്ങളിലൂടെ കടന്നുപോയും ഒടുവില്‍ പൗരോഹിത്യം സ്വീകരിച്ചു. 1995 ജൂണ്‍ 10 നായിരുന്നു പൗരോഹിത്യ സ്വീകരണം. സെമിനാരിയില്‍ സേവനം ചെയ്തുവരികയായിരുന്ന അദ്ദേഹം കോവിഡിനെ തുടര്‍ന്ന് സെമിനാരി അടച്ചതിനാല്‍ അടുത്ത ബന്ധുവിന്റെവീട്ടിലായിരുന്നു താമസം.

മെയ് 13 ന് അസുഖബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാന്‍ ജോസ് റീജിയനല്‍ മെഡിക്കല്‍ സെന്ററിലെ ഐസിയുവില്‍ വച്ചായിരുന്നു അന്ത്യം. അതും ജൂണ്‍ ഒമ്പതിന്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.