കൊച്ചി: ഉത്തര്‍പ്രദേശിലെ മുറാദ്ബാദിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫാ. ആന്റോ പുതുശ്ശേരി മരണമടഞ്ഞു. 66 വയസായിരുന്നു. സിഎംഐ ബിജ്‌നോര്‍ പ്രോവിന്‍സ് അംഗമായിരുന്നു.
കഴിഞ്ഞ മാസം മൂന്നിനായിരുന്നു വാഹനാപകടമുണ്ടായത്. സഞ്ചരിച്ചിരുന്ന കാര്‍ തോട്ടിലേക്ക് മറിയുകയായിരുന്നു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സംസ്‌കാരം 15 ന് ഉച്ചയ്ക്ക് 1.30 ന് ബിജ്‌നോര്‍ നജിബാബാദ് സെന്റ് ജോണ്‍സ് പ്രൊവിന്‍്യാല്‍ ഹൗസില്‍ നടക്കും. എറണാകുളം ശ്രീമുല നഗരം എടനാട് സ്വദേശിയാണ് ഫാ. ആന്റോ. ബാംഗ്ലൂര്‍ ധര്‍മ്മാരാം കോളജിന്റെ അഡ്മിനിസ്‌ട്രേറ്ററായും മറ്റ് വിവിധ തസ്തികകളിലും സേവനം ചെയ്തിട്ടുണ്ട്.