പരസ്യമായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച വൈദികന് പോലീസ് പിഴ ചുമത്തി

അയര്‍ലണ്ട്: പബ്ലിക് മാസ് അര്‍പ്പിച്ച കത്തോലിക്കാ വൈദികന് പോലീസ് പിഴ ചുമത്തി. അയര്‍ലണ്ടിലെ കൗണ്ടി കാവനിലെ മുല്ലാഹോറന്‍ ആന്റ് ലഫ്ഡഫ് പാരീഷിലെ ഫാ. പി. ജെ ഹഗ്‌ഹെസിനാണ് 500 യൂറോ പിഴ ചുമത്തിയിരിക്കുന്നത്. വളരെ കുറച്ച് വിശ്വാസികള്‍ക്കുവേണ്ടിയാണ് അച്ചന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്. 2020 ഒക്ടോബര്‍ ഏഴു മുതല്‍ സുരക്ഷാകാരണങ്ങളാല്‍ രാജ്യത്ത് പൊതുആരാധനകള്‍ നിരോധിച്ചിരിക്കുകയായിരുന്നു.

മാര്‍ച്ച് മുതല്‍ ജൂണ്‍വരെ കൊറോണ വ്യാപനത്തെ തുടര്‍ന്ന് പബ്ലിക് കുര്‍ബാനകള്‍ സസ്‌പെന്റ് ചെയ്തിരിക്കുകയുമായിരുന്നു.

പിഴ അടയ്ക്കാന്‍ താന്‍ തയ്യാറല്ലെന്നും വേണ്ടിവന്നാല്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്നുമാണ് വൈദികന്റെ പ്രതികരണം. ദേവാലയങ്ങള്‍ അടഞ്ഞുകിടക്കുമ്പോള്‍ താന്‍ ഇനിയും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പ്രതികരിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.