വിശുദ്ധ ബലി അര്‍പ്പിച്ചുകൊണ്ടിരിക്കവെ ദേവാലയം തകര്‍ന്നുവീണു, വൈദികന്‍ ഓടിരക്ഷപ്പെട്ടു

ലെബനോന്‍: ബെയ്‌റൂട്ടില്‍ ഓഗസ്റ്റ് നാലിനുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ ഇതിനകം നൂറുപേര്‍ കൊല്ലപ്പെടുകയും നാലായിരത്തോളം പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തതായിട്ടാണ് വാര്‍ത്ത. ഉഗ്രസ്‌ഫോടനം നടക്കുമ്പോള്‍ ഒരു മാരോനൈറ്റ് വൈദികന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

വൈദികന്‍ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ദേവാലയം കുലുങ്ങുന്നതുപോലെയും വൈദ്യുതി കട്ടാകുകയും ചെയ്യുന്നതിന്റെ രംഗമാണ് വീഡിയോയില്‍ ഉള്ളത്. കുര്‍ബാനയ്ക്കിടയില്‍ അപ്രതീക്ഷിതമായുണ്ടായ ഈ അനുഭവത്തില്‍ വൈദികന്‍ അന്തിച്ചുനില്ക്കുമ്പോഴാണ് ദേവാലയം പൊട്ടിത്തകരുന്നത്. ഈ സമയം വൈദികന്‍ ഓടിരക്ഷപ്പെടുകയായിരുന്നു.

പെട്ടെന്ന് തന്നെ വീഡിയോ അവസാനിക്കുകയും ചെയ്യുന്നുമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.