സാന്താക്രൂസ്: ബൊളീവിയായിലെ സാന്താക്രൂസില്‍ ഫ്രാന്‍സിസ്ക്കന്‍ വൈദികന് ഈസ്റ്റര്‍ രാത്രിയില്‍ കൊല ചെയ്യപ്പെട്ടു, 42 കാരനായ ഫാ. വില്ബെര്ത്ത് ഡാസ റോഡാസ് ആണ് കൊല ചെയ്യപ്പെട്ടത്.
മോഷ്ടാക്കളാണ് കൊലപാതകം നടത്തിയത്. സാ്ന്ഫ്രാന്സിസ്ക്കോ ദെ സാന്താ ക്രൂസ് കോണ്‍വെന്റില്‍ ഈസ്റ്റര്‍ രാത്രിയിലാണ് മോഷണം നടന്നത്. രാത്രി 11 മണിയോടെയാണ് വൈദികന് കൊല്ലപ്പെട്ടത്.
ഫ്രാന്‍സിസ്ക്കന്‍ കമ്മ്യൂണിറ്റിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് കൊലപാതകം നടത്തിയതെന്നാണ് നിഗമനം.