വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ വൈദികന് മര്‍ദ്ദനം

ബെര്‍ലിന്‍: വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയായിരുന്ന വൈദികനെ അജ്ഞാതനായ ഒരാള്‍ മര്‍ദ്ദിക്കുകയും ക്രൈസ്തവ വിരുദ്ധമുദ്രാവാക്യം മുഴക്കുകയും ചെയ്തു. സെന്റ് ജോസഫ് ചര്‍ച്ചില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ 10.30 നാണ് സംഭവം.

വിശുദ്ധ ബലിയില്‍ ശാന്തനായി പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്ന അജ്ഞാതനായ അക്രമി പെട്ടെന്ന് അള്‍ത്താരയുടെ നേര്‍ക്ക് നടന്നടുക്കുകകയും മുദ്രാവാക്യം ഉയര്‍ത്തുകയും 61 കാരനായ വൈദികനെ മര്‍ദ്ദിക്കുകയുമായിരുന്നു. ബൈബിളിന്റെ ഏതാനും പേജുകള്‍ വലിച്ചൂകീറുകയും ചെയ്തു. വൈദികനെ രക്ഷിക്കാന്‍ വന്ന അദ്ദേഹത്തിന്റെ സഹോദരനും മര്‍ദ്ദനമേറ്റു.

വൈദികന്റെ പേര് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.