ആഫ്രിക്കയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ വൈദികന്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മോചിതനായി

ഇറ്റലി: ആഫ്രിക്കയില്‍ നിന്ന് രണ്ടുവര്‍ഷം മുമ്പ് അക്രമികള്‍ തട്ടിക്കൊണ്ടുപോയ ഇറ്റാലിയന്‍ വൈദികന്‍ മോചിതനായി. ഫാ. പിയര്‍ലൂജി മാക്കല്ലി മറ്റ് മൂന്നുപേര്‍ക്കൊപ്പം മാലിയില്‍ നിന്നാണ് മോചിതനായത്. നാലുപേരെയും ജിഹാദികളാണ് തട്ടിക്കൊണ്ടുപോയത്.

സൊസൈറ്റി ഓഫ് ആഫ്രിക്കന്‍ മിഷന്‍ അംഗമാണ് ഫാ. പിയര്‍ലൂജി. 2017 സെപ്തംബര്‍ 17 ന് രാത്രിയിലാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്.

ആഫ്രിക്കയ്ക്കും ആഗോളസഭയ്ക്കും ഏറെ പ്രതീക്ഷ നല്കുന്ന വാര്‍ത്തയാണ് ഇതെന്ന് കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദ ഇവാഞ്ചലൈസേഷന്‍ ഓഫ് പീപ്പിള്‍സ് സെക്രട്ടറി ആര്‍ച്ച് ബിഷപ് പ്രൊട്ടാസ് റുംഗുംബാ അഭിപ്രായപ്പെട്ടു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.