തട്ടിക്കൊണ്ടുപോകപ്പെട്ട മലയാളി വൈദികന്‍ മോചിതനായി

കോട്ടയം/ എത്യോപ്യ: വിമത സൈനികര്‍ തട്ടിക്കൊണ്ടുപോയ ഫാ. ജോഷ്വാ ഇടകടമ്പില്‍ 24 മണിക്കൂറിനുളളില്‍ മോചിതനായി. ക്രിസ്ത്വാനുകരണ സഭ അഥവാ ബഥനി ആശ്രമാംഗമായ ഇദ്ദേഹം എത്യോപ്യയിലെ അപ്പസ്‌തോലിക് വികാരിയത്തില്‍ സേവനം ചെയ്യുകയായിരുന്നു. മിഷന്‍ സ്‌റ്റേഷനില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് തിരികെ വരുമ്പോഴായിരുന്നു 32 കാരനായ വൈദികനെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്.

ജനുവരി 21 ന് ഉച്ചകഴിഞ്ഞായിരുന്നു സംഭവം.ഗവണ്‍മെന്റും വിമതരും സാധാരണയായി വൈദികരെ സംരക്ഷിക്കുന്ന രീതിയാണ് ഇവിടെയുള്ളത്. ബിഷപ് വര്‍ഗ്ഗീസ് തോട്ടക്കരയുടെയും എത്യോപ്യന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റിന്റെയും സമയോചിതമായ ഇടപെടലാണ് വളരെ പെട്ടെന്ന് വൈദികന്റെ മോചനം സാധ്യമാക്കിയത്

. കഴിഞ്ഞ 12 വര്‍ഷമായി ബഥനി വൈദികര്‍ എത്യോപ്യയില്‍ സേവന നിരതരാണ്. എട്ടു വൈദികരാണ് നിലവില്‍ ഇവിടെ ശുശ്രൂഷ ചെയ്യുന്നത്. രണ്ടുസ്‌കൂളുകളും ഏതാനും ക്ലീനിക്കുകളും നടത്തിവരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.