മതം മാറാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ജീവത്യാഗം ചെയ്ത വൈദികര്‍ വിശുദ്ധപദവിയിലേക്ക്..

വത്തിക്കാന്‍ സിറ്റി: ഓട്ടോമന്‍ സാമ്രാജ്യകാലത്ത് മതംമാറ്റത്തിന് വിസമ്മതിച്ചതിന്റെ പേരില്‍ വിശ്വാസത്തിന് വേണ്ടി ജീവത്യാഗം ചെയ്ത കപ്പൂച്ചിന്‍ വൈദികന്‍ ഫാ. ലിയോനാര്‍ഡ് മെല്‍ക്കിയുടെ രക്തസാക്ഷിത്വത്തിന് വത്തിക്കാന്റെ അംഗീകാരം.

ഇന്നത്തെ തുര്‍ക്കിയില്‍ വച്ച് അറസ്റ്റ് ചെയ്യപ്പെടുകയും പീഡിപ്പിക്കപ്പെടുകയും പിന്നീട് രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത ജീവിതകഥയാണ് ഫാ. മെല്‍ക്കിന്റേത്. ഇസ്ലാം മതം സ്വീകരിക്കുകയും അപ്പസ്‌തോലപ്രേഷിതത്വം ഒഴിവാക്കുകയും ചെയ്താല്‍ അദ്ദേഹത്തിന് ജീവന്‍ രക്ഷിക്കാമായിരുന്നു. പക്ഷേ വൈദികന്‍ അതിന് തയ്യാറായില്ല. തന്മൂലം അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു.

ഫാ. മെല്‍ക്കിക്കൊപ്പം ഫാ. തോമസ് സലേഹിന്റെ രക്തസാക്ഷിത്വവും വത്തിക്കാന്‍ അംഗീകരിച്ചിട്ടുണ്ട്. ലെബനോന്‍ വൈദികരായ ഇവര്‍ വിശ്വാസസംരക്ഷണത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ചവരായിരുന്നു. അര്‍മേനിയന്‍ വംശഹത്യയുടെ കാലത്ത് അര്‍മേനിയന്‍ വൈദികന് അഭയം നല്കിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുകയും മരണത്തിന് വിധിക്കപ്പെടുകയും ചെയ്ത വ്യക്തിയായിരുന്നു ഫാ. തോമസ് സലേഹ്.

ഞാന്‍ ദൈവത്തില്‍ പൂര്‍ണ്ണമായും ശരണപ്പെടുന്നു. മരിക്കാന്‍ ഞാന്‍ ഭയക്കുന്നില്ല. ഇതായിരുന്നു ഫാ. സലേഹയുടെ വാക്കുകള്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.