കൊറോണ വൈറസ് ബാധിതപ്രദേശങ്ങളില്‍ ദിവ്യകാരുണ്യാശീര്‍വാദവുമായി ഒരു വൈദികന്‍

ന്യൂയോര്‍ക്ക: കോവീഡ് 19 ന്റെ ഭീതിപടരുന്ന സാഹചര്യത്തില്‍ പളളികളും സ്‌കൂളുകളും എല്ലാം അടഞ്ഞുകിടക്കുകയും ആളുകള്‍ സ്വയം പ്രതിരോധം തീര്‍ത്ത് വീടിനുള്ളില്‍ കഴിഞ്ഞുകൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇതാ വൈറസ് ബാധിത പ്രദേശങ്ങളിലൂടെ ദിവ്യകാരുണ്യവുമായി വാഹനത്തില്‍ ഒരു വൈദികന്‍. കര്‍മ്മലീത്താ വൈദികനായ ഫാ. ജസ്റ്റിന്‍ സിനാന്റെ ആണ്് നഗരത്തെ മുഴുവന്‍ ദിവ്യകാരുണ്യവുമായി വാഹനത്തിലെത്തി ആശീര്‍വദിച്ചത്. പിക്കപ്പ് ട്രക്കിലായിരുന്നു അദ്ദേഹം.

ആളുകള്‍ക്ക് ഏറെ ആശ്വാസപ്രദമായിരുന്നു അ്ച്ചന്റെ പ്രാര്‍ത്ഥനയും ആശീര്‍വാദവുമെന്നാണ് പ്രതികരണങ്ങള്‍ വ്യക്തമാക്കിയത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.