ജപമാലയിലൂടെ ജീവിതത്തിലേക്ക് രണ്ടാം വരവ് നടത്തിയ ഡോ. സൂസൈപാക്യത്തിന് പൗരോഹിത്യസുവര്‍ണ്ണജൂബിലി

തിരുവനന്തപുരം: ലത്തീന്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ എം സൂസൈപാക്യത്തിന് പൗരോഹിത്യ സുവര്‍ണ്ണജൂബിലി. പൗരോഹിത്യ സുവര്‍ണ്ണജൂബിലി ആഘോഷിക്കാന്‍ അവസരമുണ്ടാകുമോ എന്ന് പോലും ഭയന്ന നാളുകളായിരുന്നു അടുത്തയിടെ അദ്ദേഹത്തിനുണ്ടായത്.

ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്ന് അദ്ദേഹം ഗുരുതരമായ അവസ്ഥയിലൂടെയാണ് കഴിഞ്ഞുപോയത്. എല്ലാവരുടെയും പ്രാര്‍ത്ഥനകളാണ് അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. തിരികെ ബോധത്തിലേക്ക് തിരികെ വന്നപ്പോള്‍ സൂസൈപാക്യം ആദ്യം ആവശ്യപ്പെട്ടതും ജപമാലയായിരുന്നു .ചെറുപ്രായം മുതല്‌ക്കേ മരിയഭക്തനായിട്ടാണ് സൂസൈപാക്യം വളര്‍ന്നുവന്നത്. ആ ശീലം ഇപ്പോഴും അദ്ദേഹം തുടര്‍ന്നുപോരുന്നു.

1969 ല്‍ ആയിരുന്നു പൗരോഹിത്യസ്വീകരണം. 199 ല്‍ ബിഷപ്പായി. 2004 ജൂണ്‍ 23 ന് തിരുവനന്തപുരം അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി. മത്സ്യത്തൊഴിലാളിയായ മരിയ കലിസ്റ്റസിന്റെയും ത്രേസ്യാമ്മയുടെയും മകനായി പിറന്ന സൂസൈപാക്യം എന്നും സാധാരണ മനുഷ്യനായിരുന്നു.

പക്ഷേ ആ സാധാരണ മനുഷ്യനെ ദൈവം എടുത്തുയര്‍ത്തിയപ്പോള്‍ അത് ലോകത്തിന്റെ മുഴുവന്‍ അത്ഭുത്തിതനും ആദരവിനും കാരണമായി. അതെത്ര ആര്‍ച്ച് ബിഷപ് ഡോ സൂസൈപാക്യത്തിന്റെ ജീവിതം.

പാളയം സെന്റ് ജോസഫ് കത്തീ്ഡ്രല്‍ ദേവാലയത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലി മാത്രമായിരിക്കും സുവര്‍ണ്ണജൂബിലിയുടെ ആഘോഷം.

ആര്‍ച്ച് ബിഷപ് ഡോ. സൂസൈപാക്യത്തിന് മരിയന്‍ പത്രത്തിന്റെ പ്രാര്‍ത്ഥനകളും ആശംസകളുംമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.