ഫ്രാങ്ക്ഫര്‍ട്ട: ലത്തീന്‍ ആരാധനക്രമത്തിലെ വൈദികരുടെ ബ്രഹ്മചര്യത്തെക്കുറിച്ച് പുന:പരിശോധിക്കണമെന്ന് ജര്‍മ്മന്‍ സിനഡല്‍ വേ. സ്വവര്‍ഗ്ഗവിവാഹത്തെ ആശീര്‍വദിക്കുക, അല്മായ സുവിശേഷപ്രഘോഷണം തുടങ്ങിയവയ്ക്കും അനുകൂലമായ തീരുമാനമാണ് സിനഡല്‍ വേ എടുത്തിരിക്കുന്നത്. കത്തോലിക്കാസഭ നിഷിദ്ധമെന്ന് കരുതുന്ന പല തീരുമാനങ്ങള്‍ക്കും അനുകൂലമായ സമീപനമാണ് ജര്‍മ്മനിയിലെ സഭ കൈക്കൊണ്ടിരിക്കുന്നത്.
സ്വവര്‍ഗ്ഗവിവാഹങ്ങള്‍ ആശീര്‍വദിക്കണമെന്ന തീരുമാനത്തെ 58 മെത്രാന്മാരില്‍ വെറും 9 പേര്‍ മാത്രമാണ് എതിര്‍ത്തത്. സ്വവര്‍ഗ്ഗവിവാഹങ്ങളെ ആശീര്‍വദിക്കാനുള്ള അധികാരം സഭയ്ക്കില്ലെന്ന് വത്തിക്കാന്‍ അസന്നിഗ്ദമായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സഭാവിരുദ്ധമായ ഈ തീരുമാനം.
അല്മായര്‍ക്ക് മാമ്മോദീസ.വിവാഹം തുടങ്ങിയ കൂദാശകളില്‍ സഹായിയായി നില്ക്കാമെന്നും നിര്‍ദ്ദശമുണ്ട്.