ഹൃദയത്തിലേക്ക് ഒരേ ദൂരം സിനിമയുടെ പിറവിയും അരിക്കാട്ടച്ചന്റെ പ്രോത്സാഹനവും

മനുഷ്യരുടെ ജീവിതത്തിലേക്ക് കടന്നുചെല്ലാന്‍ കഴിയുന്നവനാണ് ഒരു പുരോഹിതന്‍. ഹൃദയത്തിലേക്ക് ഒരേ ദൂരം എന്ന സിനിമ സഭയും പുരോഹിതരും വിശ്വാസികളും തമ്മിലുള്ള ദൂരം കുറയ്ക്കുകയാണ് ചെയ്യുന്നത്.’ വിശുദ്ധ മറിയം ത്രേസ്യ പില്‍ഗ്രിം സെന്റര്‍ ചാപ്ലയ്‌നും ഇരിങ്ങാലക്കുട രൂപതാംഗവുമായ ഫാ.സെബാസ്റ്റ്യന്‍ അരീക്കാട്ടിന്റെ വാക്കുകളാണ് ഇത്.

അണിയറയില്‍ അണിഞ്ഞൊരുങ്ങുന്ന ഹൃദയത്തിലേക്ക് ഒരേ ദൂരം സിനിമയുടെ തിരക്കഥ ആദ്യമായി വായിച്ച വ്യക്തിയാണ് ഇദ്ദേഹം. കാലഘട്ടത്തിന് ആവശ്യമായ കഥ. ടെലിഫിലിമില്‍ ഒതുക്കാതെ ഫീച്ചര്‍ഫിലിം ആയിതന്നെ ഈ സിനിമ ചെയ്യണം എന്ന് തങ്ങളോട് ആദ്യം ആവശ്യപ്പെട്ട്ത് അരിക്കാട്ടച്ചന്‍ ആയിരുന്നുവെന്നാണ് സംവിധായകന്‍ അനീഷിന്റെ വെളിപെടുത്തല്‍.

ലോകത്തെ മുഴുവന്‍ ലോക്ക് ഡൗണിലാക്കിയ കോവിഡ് കാലത്താണ് ഈ സിനിമയെക്കുറിച്ചുളള ചിന്ത ആരംഭിക്കുന്നത്. പല സിനിമാച്ചര്‍ച്ചകള്‍ക്കിടയില്‍ സുഹൃത്ത് ലീജോയാണ് ഒരുപുരോഹിതനെക്കുറിച്ചുള്ള സിനിമ എന്ന ആശയം മുന്നോട്ടുവച്ചത്. അതിന്റെ ചുവടുപിടിച്ചുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് തിരക്കഥപൂര്‍ത്തിയായത്. അതിന്റെ ആദ്യ വായനക്കാരനാിരുന്നു ഫാ.സെബാസ്റ്റ്യന്‍.

സത്യത്തില്‍ അദ്ദേഹത്തിന്റെവാക്കുകളാണ് മുന്നോട്ടുകുതിക്കാനുള്ള ഊര്‍്ജ്ജം നല്കിയത്. സിനിമയ്ക്ക് ഒരു പ്രൊഡ്്യൂസറെ ലഭിച്ചുവെങ്കിലും പ്രണയം പോലെയുളള മസാലകള്‍ ചേര്‍്ത്ത് കുറച്ചുകൂടി വാണിജ്യവല്ക്കരിക്കണമെന്ന നിര്‍ദ്ദേശത്തോടുള്ള വിയോജിപ്പിച്ചാണ് ്ക്രൗഡ് ഫണ്ടിംങ് എന്ന ആശയത്തിലേക്കെത്തിയതും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോയതും. അനീഷ് വ്യക്തമാക്കുന്നു.

അതിഭാവുകത്വമോ വര്‍ണ്ണപ്പകിട്ടുകളോ ചേര്‍ക്കാതെ അണിയിച്ചൊരുക്കുന്ന ഹൃദയത്തിലേക്ക് ഒരേ ദൂരം സിനിമയുടെ മീഡിയ പാര്‍ട്ണര്‍ മരിയന്‍പത്രമാണ്.കേരളത്തിലെ എഴോളം ബിഷപ്പുമാരും വിവിധ ധ്യാന പ്രഘോഷകരും ഈ സിനിമയ്ക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്ന് അണിയറയിലുണ്ട് എന്നതാണ് ഈ ചിത്രത്തെ കൂടുതല്‍ വിശ്വാസ്യയോഗ്യമാക്കുന്ന ഘടകങ്ങളിലൊന്ന്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.