‘ഡാനിയേലച്ചനെ കണ്ടത് വഴിത്തിരിവായി’ ഹൃദയത്തിലേക്ക് ഒരേ ദൂരം സിനിമയുടെ പിറവിയില്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലും

വൈദികരുടെ സത്യസന്ധമായ ജീവിതകഥ പറയുന്ന ഹൃദയത്തിലേക്ക് ഒരേ ദൂരം സിനിമയുടെ പിറവിക്ക് പിന്നില്‍ ഫാ.ഡാനിയേല്‍പൂവണ്ണത്തിലിന്റെ ഇടപെടല്‍ ദൈവികമാണെന്നാണ് സംവിധായകന്‍ അനീഷിന്റെ വിശ്വാസം. ഒരുപക്ഷേ അച്ചനെ കണ്ടുമുട്ടിയില്ലായിരുന്നുവെങ്കില്‍ ഈ പ്രോജക്ട് ഉപേക്ഷിക്കുക പോലുംചെയ്യേണ്ടിവരുമായിരുന്നുവെന്നാണ് അനീഷ് പറയുന്നത്.

പലരെയും കണ്ട്,പല വട്ടം പരാജയപ്പെട്ട് ഇനി മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് കരുതിയിരിക്കുമ്പോഴായിരുന്നു ഡാനിയേലച്ചനുമായി ബനധപ്പെടാനുള്ള തോന്നല്‍ മനസ്സിലുണ്ടായത്. അതനുസരിച്ച് ഒരു നാള്‍ അച്ചനെ ചെന്ന് കണ്ടു.സിനിമയുടെ കഥയുംഉദ്ദേശ്യവും വ്യക്തമാക്കി.

തിരക്കഥ വായിക്കാന്‍ വേണമെന്ന് അച്ചന്‍ ആവശ്യപ്പെട്ടതനുസരിച്ച് അത് നല്കിയാണ് തിരികെ പോന്നത്.ഒരാഴ്ചത്തെ സമയംഅച്ചന്‍ ആവശ്യപ്പെടുകയും ചെയ്തു.അതനുസരിച്ച് വീണ്ടും അച്ചനുമായിബന്ധപ്പെട്ടപ്പോള്‍ അച്ചന്‍ നല്കിയ പ്രോത്സാഹനവും പിന്തുണയുമാണ് സിനിമയെ മുന്നോട്ടുനയിച്ചത്.

തിരക്കഥ വായിച്ചഅച്ചന്‍ അതില്‍ആകൃഷ്ടനാവുകയും ഒരു സിനിമയായി ഇത് മാറണമെന്നത് ദൈവഹിതമാണെന്ന് പറയുകയുമായിരുന്നു.അച്ചന്റെ വാക്കുകള്‍ അനീഷിന് നല്കിയത് വല്ലാത്തൊരു ഊര്‍ജ്ജമായിരുന്നു.അവിടെ നിന്നാണ് സിനിമയുടെ ഗതിക്ക് വന്‍ ശക്തിയുണ്ടായത്.

ഇന്നും ഡാനിയേലച്ചന്റെ മുറിയില്‍ സിനിമയുടെ തിരക്കഥയുണ്ട്. ഓരോ ദിവസവും അച്ചന്റെ പ്രാര്‍ത്ഥനയില്‍ ഹൃദയത്തിലേക്ക് ഒരേ ദൂരവുമുണ്ട്. ഇത്തരത്തിലുള്ള അനേകരുടെ പ്രാര്‍ത്ഥനകള്‍സിനിമയ്ക്ക് വലിയ ബലമായിമാറുമെന്ന് അനീഷ് പ്രതീക്ഷിക്കുന്നു.

ഹൃദയത്തിലേക്ക് ഒരേ ദൂരത്തിന്റെ മീഡിയ പാര്‍ട്ണറായി പ്രവര്‍ത്തിക്കുന്നത് മരിയന്‍പത്രമാണ്. വൈദികരെക്കുറിച്ച് നിറംപിടിപ്പിച്ച കഥകള്‍ പ്രചരിക്കപ്പെടുന്ന ഇക്കാലത്ത് യഥാര്‍ത്ഥ വൈദികരാണെന്ന് പൊതുസമൂഹത്തിന് വ്യക്തമാക്കിക്കൊടുക്കുന്ന സിനിമയായിരിക്കും ഹൃദയത്തിലേക്ക് ഒരേ ദൂരം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.