നെജീരിയായില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികന്‍ മോചിതനായി

നൈജീരിയ: നൈജീരിയായില്‍ നിന്ന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ വൈദികന്‍ ഗബ്രിയേല്‍ ഉക്കെ മോചിതനായി. കഴിഞ്ഞ ഞായറാഴ്ചയാണ് ഇദ്ദേഹത്തെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. വൈദികമന്ദിരത്തിലെത്തി ആക്രമണം നടത്തിയാണ് കൊണ്ടുപോയത്. കടുന പ്രവിശ്യയിലെ സാങ്കോ കാറ്റാഫ് ഇടവക വികാരിയാണ്. കഴിഞ്ഞ മാസവും രണ്ടുവൈദികരെ തട്ടിക്കൊണ്ടുപോവുകയും വിട്ടയ്ക്കുകയും ചെയ്തിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.